Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightവാണിയമ്പലം ഹൈസ്കൂൾ...

വാണിയമ്പലം ഹൈസ്കൂൾ കെട്ടിടത്തിന് പഞ്ചായത്ത് പ്രവർത്തനാനുമതി നൽകുന്നില്ലെന്ന് പരാതി

text_fields
bookmark_border
വാണിയമ്പലം ഹൈസ്കൂൾ കെട്ടിടത്തിന് പഞ്ചായത്ത് പ്രവർത്തനാനുമതി നൽകുന്നില്ലെന്ന് പരാതി
cancel
camera_alt

മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്

നി​ർ​മി​ച്ച വാ​ണി​യ​മ്പ​ലം ഹൈ​സ്കൂ​ൾ കെ​ട്ടി​ടം

വ​ണ്ടൂ​ർ: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച വാ​ണി​യ​മ്പ​ലം ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നി​സ്സാ​ര​മാ​യ സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ പ​റ​ഞ്ഞ് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് തി​രു​ത്ത​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി രം​ഗ​ത്ത്.

2018ലാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് വാ​ണി​യ​മ്പ​ലം സ്കൂ​ളി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, സ്ഥ​ല​പ​രി​മി​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ കാ​ര​ണം പ​ദ്ധ​തി നീ​ണ്ടു​പോ​യ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ഫു​ട്ബാ​ൾ മേ​ള​യി​ലൂ​ടെ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് നി​ല​ക​ളി​ലാ​യി 15 ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന് നി​ല​വി​ൽ കെ​ട്ടി​ട ന​മ്പ​റി​ട്ടു ന​ൽ​കാ​നും ഒ​ക്യൂ​പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ന​ൽ​കാ​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി.

2018 ൽ ​എ​ല്ലാ സാ​ങ്കേ​തി​ക അ​നു​മ​തി​യും വാ​ങ്ങി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ന് 2019ൽ ​വ​ന്ന പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ൽ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഇ​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ര​ക്ഷി​താ​ക്ക​ളെ അ​ണി​നി​ര​ത്തി ന​ട​ത്തു​മെ​ന്നും സി.​പി.​എം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​ടി. മു​ഹ​മ്മ​ദാ​ലി, ലോ​ക്ക​ൽ സെ​ക​ട്ട​റി ടി.​പി. ഇ​ബ്രാ​ഹിം, ലോ​ക്ക​ൽ സെ​ന്റ​ർ അം​ഗം ഒ. ​നൗ​ഷാ​ദ്, പി.​ടി.​എ അം​ഗ​ങ്ങ​ളാ​യ എം. ​ഫി​റോ​സ് ഖാ​ൻ, വി.​എം. അ​സ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaniyambalam High School
News Summary - Complaint that the panchayat is not giving operating permission for the building of Vaniyambalam High School
Next Story