Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightബസും കാറും...

ബസും കാറും കൂട്ടിയിടിച്ച് അപകടം; അശ്രദ്ധമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ കേസ്

text_fields
bookmark_border
bus accident
cancel
camera_alt

ന​ടു​വ​ത്ത് ചെ​മ്മ​ര​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം അപകടത്തിൽപെട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ം കാ​റും

വണ്ടൂർ: നടുവത്ത് ചെമ്മരത്ത് പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച 4.15ഓടെ ആയിരുന്നു അപകടം.

വഴിക്കടവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്ആർ.ടി.സി ബസും ചെറുകോട്ടുനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നവർ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസിന്റെ വലത് വശത്ത് ഇടിക്കുകയായിരുന്നു. അഞ്ചു പേർ കാറിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Bus and car collide accident; Case against car driver for careless driving
Next Story