വണ്ടൂർ: കൂടുകൂട്ടി മുട്ടയിടാൻ സുരക്ഷിതയിടം തേടി പക്ഷികളെത്തിയത് പൊലീസ് സ്റ്റേഷനിൽ. വണ്ടൂർ പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒയുടെ മുറിയിലേക്കാണ് കൂടൊരുക്കാൻ പക്ഷികളെത്തിയത്.
ചുമരിൽ തൂക്കിയ സീലിങ് ഫാനിലാണ് കൂടു കെട്ടാൻ തുടങ്ങിയത്. ഇതു കണ്ട പി.ആർ.ഒ ചുമതലയുള്ള പോലീസുകാരനായ സി. സവാദ് ഫാനിെൻറ വൈദ്യുതി കണക്ഷൻ താൽക്കാലികമായി വിഛേദിച്ച് സുരക്ഷിതത്വം ഉറപ്പിച്ചു. ഇരട്ടത്തലച്ചിയിനത്തിൽപ്പെട്ട പക്ഷികൾ കൂട് നിർമിച്ച് മുട്ടയിടാനൊരുങ്ങുമ്പോഴും സ്റ്റേഷനിലെ ബഹളമൊന്നും പക്ഷികൾക്ക് വിഷയമല്ല.