കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി
text_fieldsസി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിെൻറ ചിത്രം (നിൽക്കുന്നയാൾ)
വണ്ടൂർ: കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. രാത്രി എട്ട് മണിയോടെ വണ്ടൂർ ജങ്ഷനിലാണ് സംഭവം. അങ്ങാടിപൊയിൽ ബസ് സ്റ്റാൻഡ് പ്രവേശന ഭാഗത്തെ സുപ്രിയ മെഡിക്കൽസ് ഉടമ എറിയാട് സ്വദേശി കല്ലിങ്ങൽ റഹ്മത്തുല്ലയുടെ ബൈക്കാണ് മോഷണം പോയത്. മെഡിക്കൽ ഷോപ്പിന് സമീപം വണ്ടി നിർത്തിയിട്ടതായിരുന്നു. അതേസമയം, ചാവി ഊരി എടുക്കാൻ ഉടമ മറന്നിരുന്നു.
മോഷ്ടാവിെൻറ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മൊബൈൽ ഫോണിൽ സംസാരിച്ചു വരുന്നതായി ഭാവിച്ച് മോഷ്ടാവ് ബൈക്കുമായി പോകുന്നതാണ് സി.സി ടി.വിയിൽ തെളിഞ്ഞിട്ടുള്ളത്. വണ്ടൂർ പോലീസിൽ പരാതി നൽകി.

