വീടിനൊപ്പം നിർധന കുടുംബത്തിന് കിടപ്പാടമൊരുക്കി അസഫ്
text_fieldsനിർധന കുടുംബത്തിന് നിർമിച്ചു നൽകിയ വീട്, (ഇൻസൈറ്റിൽ) അസഫ് മുഹമ്മദ്
വണ്ടൂർ: പുതുതായി നിർമിക്കുന്ന തെൻറ വീടിനൊപ്പം പ്രദേശത്തെ നിർധന കുടുംബത്തിന് സ്ഥലം വാങ്ങി അതിൽ വീട് നിർമിച്ച് നൽകി പ്രവാസിയുടെ മാതൃക. വണ്ടൂർ സ്വദേശി നെച്ചിക്കാടൻ അസഫ് മുഹമ്മദാണ് സ്വന്തം വീട് നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് മറ്റൊരു കുടുംബത്തിന് കിടപ്പാടമൊരുക്കിയത്. പുളിക്കൽ കളപ്പാട്കുന്നിൽ 14 ലക്ഷം െചലവിലാണ് നാല് സെൻറ് സ്ഥലത്ത് വീടും നിർമിച്ച് നൽകിയത്. ട്രഷറിക്ക് പിറക് വശത്താണ് അസഫിെൻറ പുതിയ വീടിെൻറ നിർമാണം പുരോഗമിക്കുന്നത്.
ഇത് പൂർത്തിയാകുന്നതിന് മുമ്പ് നിർധനനും വൃക്കരോഗിയുമായ മയ്യന്താനിയിലെ സീമാടൻ മുസ്തഫക്കും കുടുംബത്തിനും വീടൊരുക്കുകയായിരുന്നെന്ന് അസഫ് മുഹമ്മദ് പറയുന്നു. ഇതോടെ നാലംഗ കുടുംബത്തിെൻറ സ്വന്തമായി വീടെന്ന സ്വപ്നമാണ് യാഥാർഥ്യമായത്. നേരത്തേയും മൂന്ന് കുടുംബങ്ങൾക്ക് വണ്ടൂരിൽ അസഫ് വീട് നിർമിച്ച് നൽകിയിട്ടുണ്ട്. പുതിയ വീട്ടിൽ നടന്ന ചടങ്ങിൽ അസഫ് കുടുംബത്തിന് താക്കോൽ കൈമാറി. പിതാവ് എൻ.കെ. കുഞ്ഞിമുഹമ്മദ്, കെ.വി.വി.ഇ.എസ് സംസ്ഥാന കൗൺസിലർ മച്ചിങ്ങൽ അലവിക്കുട്ടി, കെ. മുജീബുറഹ്മാൻ, പന്തലിങ്ങൽ കുഞ്ഞാപ്പ എന്നിവർ സംബന്ധിച്ചു.

