Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരിയുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞു
text_fieldsbookmark_border
ബൈപാസ് റോഡിൽ തോട്ടിലേക്ക് മറിഞ്ഞ ലോറി
Listen to this Article
വണ്ടൂർ: ബൈപാസ് റോഡിൽ ലോറി മറിഞ്ഞ് അപകടം. പെരിന്തൽമണ്ണയിൽ നിന്ന് അരിയുമായെത്തിയ ലോറിയാണ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞത്.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലമ്പൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഗോഡൗണിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. റോഡിന്റെ അരിക് ഇടിഞ്ഞതാണ് കാരണമായി പറയുന്നത്. ജീവനക്കാരെത്തി അരിച്ചാക്കുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
Next Story

