പഴയകാല സിനിമ ഗാനങ്ങളിൽ ഉപജീവനം കണ്ടെത്തി 65കാരൻ
text_fieldsപാട്ടു പാടി ഉപജീവനം തേടുന്ന തിരുവാലി സ്വദേശി സത്യൻ എസ്. വാര്യർ
പാട്ടു പാടി ഉപജീവനം തേടുന്ന തിരുവാലി സ്വദേശി
സത്യൻ എസ്. വാര്യർ
വണ്ടൂർ: കോവിഡ് രോഗം ലോട്ടറി വിൽപന കനത്ത നഷ്ടത്തിലെത്തിച്ചപ്പോൾ പഴയകാല സിനിമ പാട്ടുകളെ കൂട്ടുപിടിച്ച് ആൾക്കൂട്ടത്തെ തേടി നടക്കുകയാണ് തിരുവാലി സ്വദേശി സത്യൻ എസ്. വാര്യർ. പാട്ടുകേട്ടവർ നൽകുന്ന സംഭാവനകളാണ് ഭാര്യയും മകളും അടങ്ങുന്ന ഇയാളുടെ കുടുംബത്തിെൻറ ഏക വരുമാന മാർഗം.
നിത്യഹരിത നായകൻ പ്രേം നസീറിെൻറ സിനിമകളിലെ പാട്ടുകൾ ഇദ്ദേഹം അതി മനോഹരമായി പാടും. മൈക്കും ചെറിയ ബ്ലൂടൂത്ത് സ്പീക്കറും മാത്രമാണ് ഗാനാലാപനത്തിന് ഇദ്ദേഹത്തിനുള്ള ഉപകരണങ്ങൾ. മലയോര മേഖലയിലെ പല അങ്ങാടികളിലും സത്യൻ വാര്യരുടെ പാട്ട് ഇന്ന് സുപരിചിതമാണ്.

