Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightവള്ളിക്കുന്ന് റെയിൽവേ...

വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ: പ്ലാറ്റ്ഫോം ഉയർത്താൻ തുടങ്ങി

text_fields
bookmark_border
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ: പ്ലാറ്റ്ഫോം ഉയർത്താൻ തുടങ്ങി
cancel
camera_alt

വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാറ്റ്ഫോം ​ഉ​യ​ർ​ത്തു​ന്ന പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ

വ​ള്ളി​ക്കു​ന്ന്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ പ്ലാ​റ്റ്ഫോം ​ഉ​യ​ർ​ത്തു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം. വ​ർ​ഷ​ങ്ങ​ളു​ടെ മു​റ​വി​ളി​ക്കൊ​ടു​വി​ൽ ആ​രം​ഭി​ച്ച പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​യ​ർ​ത്തു​ന്ന പ്ര​വൃ​ത്തി​ക​ൾ പാ​തി വ​ഴി​യി​ൽ നി​ർ​ത്തി​യി​രു​ന്നു. പ്ലാറ്റ്ഫോ​മി​ലി​ട്ട ചെ​മ്മ​ണ്ണ് മ​ഴ പെ​യ്ത​തോ​ടെ ചെ​ളി​ക്കുള​മാ​യി തീ​ർ​ന്ന​ത് യാ​ത്രി​ക​ർ​ക്ക് ദു​രി​തം സൃ​ഷ്ടി​ച്ചി​രു​ന്നു.

ട്രെ​യി​ൻ ഇ​റ​ങ്ങു​ന്ന​വ​ർക്ക് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി വെ​ക്കാ​നും ഇ​തോ​ടെ പ​റ്റാ​താ​യി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ‘മാ​ധ്യ​മം’​ന​ൽ​കി​യ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഡെ​വ​ല​പ്പ്‌​മെ​ന്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ റെയി​ൽ​വേ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത ഫെ​ബ്രു​വ​രി​ക്കു​ള്ളി​ൽ ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളും ഉ​യ​ർ​ത്തു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:platformVallikunnu Railway Station
News Summary - Vallikunnu Railway Station: The platform has started to be raised
Next Story