Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightകോഴിക്കളിയാട്ടത്തിന്റെ...

കോഴിക്കളിയാട്ടത്തിന്റെ വരവറിയിച്ച് പൊയ്കുതിര സംഘങ്ങളുടെ ഊരുചുറ്റൽ

text_fields
bookmark_border
കോഴിക്കളിയാട്ടത്തിന്റെ വരവറിയിച്ച് പൊയ്കുതിര സംഘങ്ങളുടെ ഊരുചുറ്റൽ
cancel
camera_alt

കോഴിക്കളിയാട്ടത്തിന്റെ വരവറിയിച്ച് വള്ളിക്കുന്നിൽ പൊയ്കുതിര സംഘങ്ങൾ ഊരുചുറ്റൽ ആരംഭിച്ചപ്പോൾ

വള്ളിക്കുന്ന്: പ്രസിദ്ധമായ മൂന്നിയൂർ കോഴിക്കളിയാട്ടത്തിന്റെ വരവറിയിച്ച് പൊയ്കുതിര സംഘങ്ങളുടെ ഊരുചുറ്റൽ ആരംഭിച്ചു. മുള, കുരുത്തോല, പട്ടുതുണി എന്നിവ ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്ന പൊയ്കുതിരകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നൃത്തച്ചുവടുകളുമായാണ് ചെറുസംഘങ്ങളായി ഊരുചുറ്റുന്നത്. ഓരോ ദേശത്തും നിരവധി സംഘങ്ങളാണ് വീടുകൾതോറും കയറിയിറങ്ങി അവിടത്തെ ദുഃഖങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങുന്നത്.

വള്ളിക്കുന്ന് തടിയൻപറമ്പ് ദേശത്ത് പൊയ്കുതിര സംഘം ടി.പി. കുഞ്ഞിരാമൻ, ടി.പി. സജു, ടി.പി. വാസു, ടി.പി ജയരാജൻ, ടി.പി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദേശത്തെ ആവേശത്തിലാഴ്ത്തി പോയ് കുതിരയുമായി ഊരുചുറ്റുന്നത്. വെള്ളിയാഴ്ചയാണ് കളിയാട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VallikunnulocalnewsMalappuram
News Summary - The village procession of the Poikkuthira (dummy horse) troupes, heralding the arrival of the Kozhikali Yattam
Next Story