വിവാഹസൽക്കാരത്തിന് മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി
text_fieldsവലിയകുന്ന്: വിവാഹസൽക്കാരത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദമ്പതികൾ മാതൃകയായി. സി.പി.എം ഇരിമ്പിളിയം ലോക്കൽ സെക്രട്ടറി ഇ. മുകുന്ദെൻറയും വത്സലകുമാരിയുടെയും മകൻ ചേതനും കണ്ണൂർ മണത്തന നടുപ്പറമ്പിൽ അശോകെൻറയും ഉഷയുടെയും മകൾ അനുമോളുമാണ് ദമ്പതികൾ.
തിങ്കളാഴ്ച വലിയകുന്ന് ചേതനയിൽ നടന്ന വിവാഹ സൽക്കാരത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയ 50,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. രാമദാസ്, വി.കെ. രാജീവ്, എൻ. വേണുഗോപാൽ, കെ.പി.എ. സത്താർ എന്നിവർ സംബന്ധിച്ചു.