Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല്ല്യാണ ക്ഷണക്കത്ത് റേഷൻ കാർഡിലായാലോ !
text_fieldsbookmark_border
റേഷൻ കാർഡിെൻറ മാതൃകയിൽ അച്ചടിച്ച വിവാഹ ക്ഷണക്കത്ത്
വള്ളിക്കുന്ന്: കോവിഡ് കാലം ആണെങ്കിലും വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് ജോലിയുമായി ബന്ധമുള്ള എന്തെങ്കിലും ഒരുക്കുക എന്നത് പുതിയ തലമുറയുടെ സവിശേഷതയാണ്.
33 വർഷമായി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന വള്ളിക്കുന്ന് അത്താണിക്കൽ കീഴെപ്പാട്ട് മോഹൻദാസ് ആണ് മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിനി അനുത്തമയും തമ്മിലുള്ള വിവാഹത്തിെൻറ ക്ഷണക്കത്ത് റേഷൻ കാർഡിെൻറ രൂപത്തിൽ അച്ചടിച്ചത്. ഒക്ടോബർ 28നാണ് ഇവരുടെ വിവാഹം. ആരായാലും തെല്ലൊന്ന് അമ്പരക്കും ഈ ക്ഷണക്കത്ത് കണ്ടാൽ.
Next Story

