Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightപ്രീ ​മെ​ട്രി​ക്​...

പ്രീ ​മെ​ട്രി​ക്​ സ്കോ​ള​ർ​ഷി​പ്: ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​​ല്ലെ​ന്ന്​

text_fields
bookmark_border
പ്രീ ​മെ​ട്രി​ക്​ സ്കോ​ള​ർ​ഷി​പ്: ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​​ല്ലെ​ന്ന്​
cancel

വ​ള്ളി​ക്കു​ന്ന്: വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രീ ​മെ​ട്രി​ക്, പോ​സ്​​റ്റ് മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​വു​ന്ന​താ​യി ആ​ക്ഷേ​പം.

ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യാ​ണ് സ്കോ​ള​ർ​ഷി​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് ദു​രി​ത​മാ​യ​ത്. പു​തി​യ ഉ​ത്ത​ര​വോ​ടെ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ ത​യാ​റാ​വു​ന്നി​ല്ല.ഓ​ൺ​ലൈ​ൻ വ​ഴി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ നി​ര​സി​ക്കു​ക​യാ​ണ്.

സ്കോ​ള​ർ​ഷി​പ്പി​നാ​യി വ​രു​മാ​ന, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്. ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് പ​ക​രം ര​ക്ഷി​താ​വിെൻറ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര സ്കോ​ള​ർ​ഷി​പ്പി​ന് ഇ​ത് മ​തി​യാ​വി​ല്ല. പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ​നി​ന്ന് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ​യൊ​ന്നും വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ ന​ൽ​കാ​നും ത​യാ​റാ​വു​ന്നി​ല്ല.

ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ച്ച് കി​ട്ടി​യാ​ൽ ഓ​ഡി​റ്റി​ങ്ങി​ന് വി​ധേ​യ​മാ​ക്കു​മ്പോ​ൾ സ്കോ​ള​ർ​ഷി​പ് തു​ക നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രു​ടെ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ തി​രി​ച്ച​ട​ക്ക​ണ​മെ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സി​ൽ നി​ന്നും അ​റി​യി​ച്ച​ത്. ഇ​ക്കാ​ര്യം നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​ർ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.ന​വം​ബ​ർ 15 നാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caste certificatepre matric scholarship
News Summary - Pre-Matric Scholarship: Criticism of not getting caste certificate
Next Story