നരിക്കുറ്റി പാടത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷം ഞാറ്റുപാട്ടിെൻറ ഈരടികൾ
text_fieldsനരിക്കുറ്റി പാടത്തെ ഒാരുജല നെൽകൃഷിയുടെ നടീൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ നിർവഹിക്കുന്നു
വള്ളിക്കുന്ന്: നരിക്കുറ്റി പാടത്ത് 30 വർഷത്തിന് ശേഷം ഞാറ്റുപാട്ടുകളുടെ ഈണമെത്തി. പഴയകാല കർഷകരായ കൊലത്തി, കൊറ്റിക്കുട്ടി, കാർത്യായനി, കാളി, നാടിച്ചി എന്നിവർ പാടിയ ഞാറ്റുപാട്ടിെൻറ ഈണത്തിലായിരുന്നു ഞാറ് നടീൽ. ഉപ്പുവെള്ളം കയറുന്നത് കാരണം വർഷങ്ങളായി തരിശിടുന്ന പാടങ്ങളിൽ നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ ഓരുജല നെൽകൃഷി ആരംഭിച്ചത്. നരിക്കുറ്റി പാടത്തെ 25 ഏക്കറിലാണ് ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ഇറക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡൻറ് മനോജ് കോട്ടാശ്ശരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.കെ. രാധ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വലിയാട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി. സ്വപ്നക്കൂട് സ്വയം സഹായ സംഘത്തിെൻറ മേൽനോട്ടത്തിലാണ് കൃഷി ഇറക്കിയത്. ധർമരാജ്, ഷാജു, സതീഷ്, അപ്പു, അജീന്ദ്രൻ, മനോജ്, ബാബു, ബൈജു, ഹരിദാസ്, മനോജ്, ഷാലു എന്നീ കർഷകരാണ് നെൽകൃഷിക്ക് നേതൃത്വം നൽകുന്നത്.