Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightവൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ...

വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ഇ​ല്ല; സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​ഠ​നം വ​ഴി​മു​ട്ടി

text_fields
bookmark_border
no electricity; siblings cant study
cancel
camera_alt

വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ സാ​യൂ​ജും സ​ജി​നും

വ​ള്ളി​ക്കു​ന്ന്​: വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം വ​ഴി​മു​ട്ടി സ​ഹോ​ര​ങ്ങ​ൾ. വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ പ​രു​ത്തി​ക്കാ​ട് കൈ​പ്പു​റം കോ​ള​നി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ സാ​യൂ​ജ്, ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ​ജി​ൻ എ​ന്നി​വ​രാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ നെ​ട്ടോ​ട്ടം ഓ​ടു​ന്ന​ത്. കൈ​പ്പു​റം വീ​ട്ടി​ൽ കു​ട്ട​ൻ-​ഷ​മ്മി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വ് അ​സു​ഖം കാ​ര​ണം ജോ​ലി​ക്ക് പോ​വാ​ൻ ക​ഴി​യാ​തെ ഒ​ന്ന​ര​വ​ർ​ഷം വീ​ട്ടി​ൽ ത​ന്നെ ആ​യി​രു​ന്നു. ലോ​ക്ഡൗ​ണും ഇ​വ​രു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ചു.ഏ​ഴു വ​ർ​ഷ​മാ​യി ഷീ​റ്റ് മേ​ഞ്ഞ ഷെ​ഡി​ൽ ആ​ണ് താ​മ​സം. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചു​ള്ള വീ​ട് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ണ്. ഇ​തി​ന് മു​ന്നി​ലു​ള്ള ചെ​റി​യ ഷെ​ഡി​ലാ​ണ് താ​മ​സം.

മ​ണ്ണെ​ണ്ണ വി​ള​ക്കി​െൻറ വെ​ളി​ച്ച​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റി​യ​തോ​ടെ പ്ര​തീ​ക്ഷ​ക​ളും കൈ​വി​ട്ടു. അ​ടു​ത്തി​ടെ വീ​ണ്ടും ജോ​ലി​ക്ക് പോ​വാ​ൻ തു​ട​ങ്ങി​യ​തോ​ടെ പി​താ​വ് മൂ​ത്ത മ​ക​ന് ഒ​രു മൊ​ബൈ​ൽ ഫോ​ൺ സം​ഘ​ടി​പ്പി​ച്ചു കൊ​ടു​ത്തു. എ​ന്നാ​ൽ, വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി. സാ​യൂ​ജ് അ​ത്താ​ണി​ക്ക​ൽ സി.​ബി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും സ​ജി​ൻ അ​ത്താ​ണി​ക്ക​ൽ നേ​റ്റീ​വ് എ.​യു.​പി സ്‌​കൂ​ളി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:no electricity connectionproblem for study
News Summary - No electrical connection; siblings can't study
Next Story