ദേശീയ കളരിപ്പയറ്റ്: സ്വര്‍ണ മെഡല്‍ നേടി ദിയോണ്‍ സാജുവും കൈലാസും
text_fieldsദിയോണ്‍ സാജു, കൈലാസ്
വള്ളിക്കുന്ന്: ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി വള്ളിക്കുന്നിന് അഭിമാനമായി അരിയല്ലൂര്‍ സ്വദേശികളായ ദിയോണ്‍ സാജുവും കൈലാസും. ലോക്ഡൗണ്‍ കാലത്ത് കളരി അടച്ചുപൂട്ടിയപ്പോഴും വീട്ടുമുറ്റത്ത് പരിശീലനം നടത്തിയാണ് ഇരുവരും സ്വപ്നനേട്ടം കൈവരിച്ചത്.
ആഗസ്റ്റ് ഒന്ന്, ഏഴ്, എട്ട് തീയതികളിലായി നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് കേരളത്തിലെ വിവിധ കളരികളില്‍ നിന്നുള്ള പയറ്റ് വീരന്മാരെ തോല്പിച്ച് സ്വര്‍ണം കരസ്ഥമാക്കിയത്. പ്ലസ് വണ്‍ വിദ്യാർഥി ദിയോണ്‍ സാജു, ആറാം ക്ലാസ് വിദ്യാർഥി കൈലാസ് എന്നിവരാണ് നേട്ടം കരസ്ഥമാക്കിയത്.
വള്ളിക്കുന്ന് അരിയല്ലൂരിലെ ഭാര്‍ഗവ കളരിസംഘത്തിൽ ഷിബുലാൽ ഗുരുക്കളുടെ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ജില്ല- സംസ്ഥാനതലങ്ങളിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് ഇരുവരും ദേശീയ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടിയത്. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തായ ശേഷമാണ് ദേശീയതലത്തില്‍ സ്വര്‍ണ നേട്ടമെന്നതും എടുത്തുപറയേണ്ടുന്താണ്. ഇതേ കളരി സംഘത്തിലെ ആര്യാലാല്‍ ജില്ലതലത്തില്‍ രണ്ടാം സ്ഥാനവും കൃഷ്ണപ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഹൈകിക്ക്, മെയ്പ്പയറ്റ് വിഭാഗങ്ങളില്‍ അക്ഷയ് മൂന്നാം സ്ഥാനക്കാരനായിരുന്നു. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷനും കേരള കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായാണ് ഓണ്‍ലൈന്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചത്.
അടുത്ത ഫെബ്രുവരിയില്‍ ഹരിയാനയില്‍ നടക്കുന്ന കേന്ദ്ര കായിക മന്ത്രാലയത്തിെൻറ ചാമ്പ്യന്‍ഷിപ്പായ ഖേലോ ഇന്ത്യയിലേക്കും ഇരുവരും അര്‍ഹത നേടിയിട്ടുണ്ട്. കടലുണ്ടി ഐഡിയല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ ദിയോണ്‍ സാജു- ഷീജ ദമ്പതികളുടെ മകനാണ്. ഷാജി- ഭബിത ദമ്പതികളുടെ മകനായ കൈലാസ് ആറാം ക്ലാസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

