കടലുണ്ടി പുഴയിൽ 36 കോടിയുടെ െറഗുലേറ്റർ -പി. അബ്ദുൽ ഹമീദ്
text_fieldsതേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകളിൽ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറാതിരിക്കാനും കടലുണ്ടി പുഴയിൽ 36 കോടിയുടെ െറഗുലേറ്റർ നിർമിക്കാൻ ഭരണാനുമതി ലഭിച്ചു. കടക്കാട്ടുപാറയിൽ പദ്ധതിക്കായുള്ള മണ്ണ് പരിശോധനയും മറ്റും പൂർത്തിയാക്കി. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ചുകോടി അനുവദിച്ചു. നിർമാണം പുരോഗമിക്കുന്നു. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിട നിർമാണത്തിന് മൂന്നുകോടി അനുവദിച്ചു. ചേളാരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കോടിയും അനുവദിച്ചു. അതിെൻറ ടെൻഡർ നടപടി പൂർത്തിയാക്കി. പാറക്കടവ് ഗവ. എം.യു.പി സ്കൂളിന് മൂന്ന് കോടിയും ചാലിൽ ഗവ. യു.പി സ്കൂൾ, പറമ്പിൽപീടിക ഗവ. എൽ.പി സ്കൂൾ എന്നിവക്ക് ഒരുകോടി അനുവദിച്ചു. അരിയല്ലൂർ ഗവ. യു.പി സ്കൂളിന് 1.57 കോടി ഭരണാനുമതി ലഭിച്ചു. ടെൻഡർ നടപടി പൂർത്തീകരിച്ചു. വള്ളിക്കുന്ന് ഗവ. എൽ.പി സകൂളിന് 52 ലക്ഷം ഭരണാനുമതി ലഭിച്ചു. ടെണ്ടർ നടപടി പൂർത്തീകരിച്ചു. സി.യു കാമ്പസ് ഗവ. എൽ.പി സ്കൂൾ, ചെനക്കലങ്ങാടി ഗവ. എൽ.പി സ്കൂൾ എന്നിവക്ക് ഒരുകോടിയും അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

