മഞ്ഞപ്പിത്തം; വള്ളിക്കുന്നിൽ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്
text_fieldsഅത്താണിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കടലുണ്ടിക്കടവ് പാലത്തിന് സമീപത്തെ കടകളിൽ പരിശോധന നടത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ
വള്ളിക്കുന്ന്: മഞ്ഞപ്പിത്ത കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ വള്ളിക്കുന്നിൽ പരിശോധന കൂടുതൽ ശക്തമാക്കി ആരോഗ്യ വകുപ്പ്. അത്താണിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കടലുണ്ടിക്കടവ് പാലം, അത്താണിക്കൽ എന്നിവിടങ്ങളിലെ രാത്രികാല ഭക്ഷണപാനീയവിതരണ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലും മതിയായ രേഖകൾ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സ്വപ്ന ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.കെ. രമിൽ, പി. സുരേഷ്, ഓഫിസ് അറ്റൻഡർ സജിത് കളത്തിൽതൊടി എന്നിവർ നേതൃത്വം നൽകി.

