Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightഅഴുക്കുചാൽ അ​ട​ച്ച്...

അഴുക്കുചാൽ അ​ട​ച്ച് ജ​ൽ ജീ​വ​ന്‍ മി​ഷ​ന്‍ പൈ​പ്പ് ലൈ​ന്‍ പ്ര​വൃ​ത്തി; പ്ര​തി​ഷേ​ധം ശ​ക്തം

text_fields
bookmark_border
അഴുക്കുചാൽ അ​ട​ച്ച് ജ​ൽ ജീ​വ​ന്‍ മി​ഷ​ന്‍ പൈ​പ്പ് ലൈ​ന്‍ പ്ര​വൃ​ത്തി; പ്ര​തി​ഷേ​ധം ശ​ക്തം
cancel
camera_alt

കൂ​ട്ടു​മൂ​ച്ചി ശോ​ഭ​ന ജ​ങ്ഷ​ൻ റോ​ഡി​ല്‍ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച അഴുക്കുചാൽ അ​ട​ച്ച് ജ​ൽ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി പൈ​പ്പി​ട്ട നി​ല​യി​ൽ

വ​ള്ളി​ക്കു​ന്ന്: കൂ​ട്ടു​മൂ​ച്ചി ശോ​ഭ​ന ജ​ങ്ഷ​ൻ റോ​ഡി​ല്‍ അഴുക്കുചാൽ അ​ട​ച്ചു​ള്ള ജ​ൽ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട്ട​ത് മൂ​ലം സ​മീ​പ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മി​ച്ച അഴുക്കുചാലിലാണ് വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ പ​ഴു​തി​ല്ലാ​ത്ത വി​ധം പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ങ്ങ​ളി​ൽ ക​ട​ലു​ണ്ടി​പ്പു​ഴ ക​ര ക​വി​ഞ്ഞൊ​ഴു​കു​ന്ന വേ​ള​യി​ൽ ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​റു​ണ്ട്. അ​ശാ​സ്ത്രീ​യ​മാ​യ പൈ​പ്പ് ലൈ​ന്‍ പ്ര​വൃ​ത്തി മൂ​ലം ജ​ന​ങ്ങ​ള്‍ പൊ​ടി​യേറ്റ് രോ​ഗി​ക​ളാ​യി മാ​റി​യി​ട്ടും റോ​ഡ് പ​ണി​യോ പൈ​പ്പ് ലൈ​ന്‍ പ​ണി​യോ പൂ​ര്‍ത്തി​യാ​ക്കാ​തെ അ​ധി​കൃ​ത​ര്‍ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ക​യും യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മാ​ര്‍ച്ച് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന് ഈ ​മാ​സം 15ന് ​റോ​ഡ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പൈ​പ്പ് ലൈ​ന്‍ പ​ണി പോ​ലും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

അ​ട​ച്ച ഓ​വു​പാ​ലം അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കു​ക​യും വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​വാ​ന്‍ ആ​വ​ശ്യ​മാ​യ സൈ​ഡ് ഡ്രെ​യി​നേ​ജ് നി​ർ​മി​ക്ക​ണ​മെ​ന്നും അ​രി​യ​ല്ലൂ​ര്‍ യു.​ഡി.​എ​ഫ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യു.​ഡി.​എ​ഫ് അ​രി​യ​ല്ലൂ​ര്‍ മേ​ഖ​ല ചെ​യ​ര്‍മാ​ന്‍ കോ​ശി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പി.​പി. അ​ബ്ദു​ൽ റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എം. സെ​യ്ഫു​ദ്ദീ​ന്‍, പി. ​ബാ​പ്പു​ട്ടി, ഇ​ർ​ഷാ​ദ് അ​രി​യ​ല്ലൂ​ർ, വി.​പി. ജു​മൈ​ല​ത്ത്, ജു​നൈ​സ് ക​രു​മ​ര​ക്കാ​ട്, കെ. ​മു​സ്ഥ​ഫ, പി. ​കു​ഞ്ഞു, പി. ​ശം​സീ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestJal Jeevan MissionSewers
News Summary - Jal Jeevan Mission Pipeline works by closing sewers
Next Story