Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightമാലിന്യത്തിന്...

മാലിന്യത്തിന് തീയിട്ടു; നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം

text_fields
bookmark_border
മാലിന്യത്തിന് തീയിട്ടു; നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം
cancel
camera_alt

മാ​ലി​ന്യം ക​ത്തി​ച്ച പ്ര​ദേ​ശം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധി​ക്കു​ന്നു

വ​ള്ളി​ക്കു​ന്ന്: തീ​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ക​ള​രി​പ​റ​മ്പി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 നാ​ണ് സം​ഭ​വം. ക​ന​ത്ത പു​ക ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് മു​തി​ർ​ന്ന ആ​ളു​ക​ൾ​ക്ക് ശ്വാ​സ​ത​ട​സ്സ​വും മ​റ്റും ഉ​ണ്ടാ​യ​ത്. ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. അ​ജ​യ് ലാ​ൽ, വി. ​ശ്രീ​നാ​ഥ്‌ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​രു​ന്ന​തെ​ന്ന് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന എ​ന്നി​വ​രെ അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ക​ത്തി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി.

വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ലി​ന്യം ക​ത്തി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​ഷൈ​ല​ജ, വൈ​സ് പ്ര​സി​ഡ​ന്റ് മ​നോ​ജ് കു​മാ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൻ എ.​പി. സി​ന്ധു, സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, അ​സി. സെ​ക്ര​ട്ട​റി ബി​ന്ദു, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ഷി​നി, സ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sickGarbageset on fire
News Summary - Garbage was set on fire; The natives are sick
Next Story