വള്ളിക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡൻറ് വി. ജമീല എൽ.ഡി.എഫിനൊപ്പം
text_fieldsഎൽ.ഡി.എഫിൽ എത്തിയ വി. ജമീലക്ക് നൽകിയ സ്വീകരണം
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായിരുന്ന വി. ജമീല ഇനി എൽ.ഡി.എഫിനൊപ്പം. മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള ഇവരുടെ തീരുമാനം സ്വാഗതംചെയ്ത് സി.പി.എം ജില്ല കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫിൽനിന്ന് തിരിച്ചുപിടിച്ച യു.ഡി.എഫ് ഭരണസമിതിയുടെ പ്രസിഡൻറായിരുന്നു ഇവർ. ലീഗ് അംഗം അടച്ചുകെട്ടിയ അംഗൻവാടിയിലേക്കുള്ള വഴി തുറന്നുകൊടുക്കാൻ ഭരണസമിതി എടുത്ത തീരുമാനം നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയതോടെയാണ് ഇവർ കണ്ണിലെ കരടായത്.
സ്വീകരണച്ചടങ്ങിൽ അരിയല്ലൂർ കബീർ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഇ. നരേന്ദ്രദേവ്, ലോക്താന്ത്രിക് ജനതാദൾ വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡൻറ് ബാബു പള്ളിക്കര, ടി. മുരളീധരൻ, ബ്രാഞ്ച് സെക്രട്ടറിമാരായ രത്നരാജൻ, പ്രശാന്ത്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.

