Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightസാ​യൂ​ജും സ​ജി​നും...

സാ​യൂ​ജും സ​ജി​നും ഇ​നി സ്നേ​ഹ​ത്ത​ണ​ലി​ൽ അ​ന്തി​യു​റ​ങ്ങും; 'മാ​ധ്യ​മം' വാ​ർ​ത്ത​യെ തു​ട​ർ​ന്ന് എ​ൻ.​എ​സ്.​എ​സ് ഏ​റ്റെ​ടു​ത്ത വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്​

text_fields
bookmark_border
home
cancel
camera_alt

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വെ​ള്ളി​യാ​ഴ്ച താ​ക്കോ​ൽ കൈ​മാ​റു​ന്ന സാ​യൂജി​െൻറ​യും സ​ജി​െൻറ​യും വീ​ട്​ വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

വ​ള്ളി​ക്കു​ന്ന്: എ​ൻ.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ർ​മാ​രു​ടെ സ്നേ​ഹ​ത്ത​ണ​ലി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് മു​ത​ൽ അ​ന്തി​യു​റ​ങ്ങാം. 'മാ​ധ്യ​മം' വാ​ർ​ത്ത​യെ തു​ട​ർ​ന്ന് എ​ൻ.​എ​സ്.​എ​സ് ഏ​റ്റെ​ടു​ത്ത വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​രു​ത്തി​ക്കാ​ട് കൈ​പ്പു​റം കോ​ള​നി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി സാ​യൂ​ജ്, ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി സ​ജി​ൻ എ​ന്നി​വ​രാ​ണ് ഓ​ല​ക്കു​ടി​ലി​ൽ വൈ​ദ്യു​തി​യി​ല്ലാ​തെ ഓ​ൺ​ലൈ​ൻ പ​ഠ​നം​പോ​ലും മു​ട​ങ്ങി ദു​രി​ത​ത്തി​ലാ​യ​ത്.

കൈ​പ്പു​റം വീ​ട്ടി​ൽ കു​ട്ട​ൻ-​ഷ​മ്മി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഇ​വ​രു​ടെ ദു​രി​താ​വ​സ്ഥ 'മാ​ധ്യ​മം' വാ​ർ​ത്ത ആ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്​ വീ​ട്​ നി​ർ​മി​ക്കാ​ൻ എ​ൻ.​എ​സ്.​എ​സ് രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു. എ​ൻ.​എ​സ്.​എ​സി​െൻറ മ​ല​പ്പു​റം വെ​സ്​​റ്റ്​ പ്രോ​ജ​ക്ടാ​യ സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പാ​തി​വ​ഴി​യി​ലാ​യ ഇ​വ​രു​ടെ വീ​ട്​ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തു​ക അ​നു​വ​ദി​ച്ച​ത്. ഡി​സ്ട്രി​ക്ട് കോ ​ഓ​ഡി​നേ​റ്റ​ർ സ​ക്ക​റി​യ പൂ​ഴി​ക്ക​ലി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യാ​ണ്​ തു​ക കൈ​മാ​റി​യ​ത്.

അ​ത്താ​ണി​ക്ക​ൽ സി.​ബി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ സു​രേ​ന്ദ്ര​ൻ പ​നോ​ളി, ബ​ഷീ​ർ ത​യ്യി​ൽ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. സി.​ബി.​എ​ച്ച്.​എ​സ് സ്‌​കൂ​ൾ, നേ​റ്റീ​വ് എ.​യു.​പി സ്‌​കൂ​ൾ പി.​ടി.​എ​ക്ക് പു​റ​മെ നി​ര​വ​ധി സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യം കൂ​ടി​യാ​യ​തോ​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ർ​ന്മാ​ർ പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ വി​റ്റു​കി​ട്ടി​യ പൈ​സ​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.

വ​ള്ളി​ക്കു​ന്ന് സി.​ബി.​എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും.

വീ​ടി​െൻറ അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ൾ വി​ല​യി​രു​ത്താ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​ശ​ശി​കു​മാ​ർ, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കൃ​ഷ്ണാ​ന​ന്ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house
News Summary - donating house
Next Story