Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightവ​ള്ളി​ക്കു​ന്നി​ല്‍...

വ​ള്ളി​ക്കു​ന്നി​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി; ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്

text_fields
bookmark_border
വ​ള്ളി​ക്കു​ന്നി​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി; ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്
cancel

വ​ള്ളി​ക്കു​ന്ന്: തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​രി​യ​ല്ലൂ​ര്‍ ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ സം​ഭ​വം. നേ​താ​ക്ക​ളാ​യ ടി.​പി. ഗോ​പി​നാ​ഥ്, അ​ജീ​ഷ്, വീ​ക്ഷ​ണം മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​ഘ​ര്‍ഷം ന​ട​ന്ന​ത്. ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ സ്ഥാ​നാ​ർ​ഥി​യെ നി​ര്‍ത്തി​യ​തി​നെ​ക്കു​റി​ച്ചും മ​റ്റും യോ​ഗ​ത്തി​ലു​ണ്ടാ​യ സം​സാ​രം വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ള​മാ​യ​തോ​ടെ അ​ധ്യ​ക്ഷ​ൻ യോ​ഗം പി​രി​ച്ചു​വി​ട്ടു.

തേ​ഞ്ഞി​പ്പ​ല​ത്തു​നി​ന്ന്​ എ​ത്തി​യ പ്ര​വ​ർ​ത്ത​ക​നെ​ ചി​ല​ർ മ​ർ​ദി​ച്ച​തോ​ടെ​യാ​ണ്​ സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പ്ര​വ​ര്‍ത്ത​ക​ര്‍ ഹാ​ളി​നു​ള്ളി​ൽ ഏ​റ്റു​മു​ട്ടി. പി​ന്നീ​ട് സം​ഘ​ര്‍ഷം തെ​രു​വി​ലേ​ക്ക് നീ​ങ്ങി. ഹാ​ളി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യ ശേ​ഷം അ​രി​യ​ല്ലൂ​ര്‍ ജ​ങ്​​ഷ​നി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്ന കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ ഉ​ള്ളി​ശ്ശേ​രി വി​നോ​ദ്, ഉ​ള്ളി​ശ്ശേ​രി മോ​ഹ​ന​ന്‍ എ​ന്നി​വ​രെ ഒ​രു​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​ര്‍ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
Next Story