Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightന​ട​പ്പാ​ത​യി​ലെ...

ന​ട​പ്പാ​ത​യി​ലെ ത​ക​ർ​ന്ന ഇ​രു​മ്പുവേലി ന​വീ​ക​രി​ച്ചി​ല്ല

text_fields
bookmark_border
ന​ട​പ്പാ​ത​യി​ലെ ത​ക​ർ​ന്ന  ഇ​രു​മ്പുവേലി ന​വീ​ക​രി​ച്ചി​ല്ല
cancel
camera_alt

വ​ള്ളി​ക്കു​ന്ന് റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഫൂ​ട്ട് ഓ​വ​ർ ബ്ര​ഡ്‌​ജി​ലെ ത​ക​ർ​ന്ന ഇ​രു​മ്പുവേ​ലി

മാ​റ്റി സ്ഥാ​പി​ക്കാ​തെ പെ​യി​ന്റ് ചെ​യ്ത നി​ല​യി​ൽ

വ​ള്ളി​ക്കു​ന്ന്: റെ​യി​ൽ​വേ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് കാ​ൽ​ന​ട​യാ​ത്ര​കാ​ർ​ക്ക് അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കാ​ൻ ന​ട​പ്പാ​ത​യി​ൽ സ്ഥാ​പി​ച്ച തു​രു​മ്പെ​ടു​ത്ത ഇ​രു​മ്പ് വേലിക​ൾ മാ​റ്റാ​തെ പെ​യി​ന്റി​ങ് മാ​ത്രം പൂ​ർ​ത്തി​യാ​ക്കി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ. വ​ള്ളി​ക്കു​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഫ്ലാ​റ്റു​ഫോ​മു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു നി​ർ​മി​ച്ച ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ലെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള ഇ​രു​മ്പ് വേലിക​ളാ​ണ് തു​രു​മ്പെ​ടു​ത്ത​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വേലിക​ളു​ടെ ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു വീ​ണ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

മ​തി​യാ​യ പ​രി​പാ​ല​നം ഇ​ല്ലാ​ത്ത​താണ് ഇ​വ തു​രു​മ്പെ​ടു​ക്കാ​ൻ കാ​ര​ണം. ഏ​ത് സ​മ​യ​വും ഉ​യ​ർ​ന്ന വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ലൈ​നി​ലേ​ക്ക് ത​ക​ർ​ന്ന നെ​റ്റ് വ​ഴി അ​പ​ക​ടം വ​രു​ത്താ​വു​ന്ന ലോ​ഹ​ങ്ങ​ളോ മ​റ്റോ ഇ​ടാ​നും, ഒ​രാ​ൾ​ക്ക് നി​ഷ്പ്ര​യാ​സം ഇ​ത് വ​ഴി ചാ​ടി ക​ട​ക്കാ​നും ക​ഴി​യു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ‘മാ​ധ്യ​മം’ നേ​ര​ത്തെ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് മാ​റ്റി​സ്ഥാ​പി​ക്കാ​തെ ക​ഴി​ഞ്ഞ ദി​വ​സം പെ​യി​ന്റ് ചെ​യ്ത് ത​ടി ത​പ്പു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​കാ​രാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sidewalkiron fenceRailway Power Lines
News Summary - Broken down on the sidewalk The iron fence was not renewed
Next Story