റോഡ് പുനർനിർമാണം 30 കോടിയുടെ അനുമതി
text_fieldsവള്ളിക്കുന്ന്: മണ്ഡലത്തിലെ തേഞ്ഞിപ്പലം, വള്ളിക്കുന്ന്, ചേലേമ്പ്ര പഞ്ചായത്തുകളിൽ ജൽജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി കീറിയ റോഡ് റീസ്റ്റോറേഷന് വേണ്ടി 30 കോടി രൂപയുടെ അനുമതി ജില്ല തല ജല-ശുചിത്വ മിഷനിൽനിന്ന് ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു.
ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കീറിയ റോഡുകളുടെ പുനരുദ്ധാരണത്തിന്റെ വിശദപദ്ധതി രൂപരേഖ തദ്ദേശ സ്വയം ഭരണ വിഭാഗത്തിന്റെയും ജലവിഭവ വകുപ്പ് പ്രൊജക്ട് വിഭാഗം സാങ്കേതിക വിഭാഗങ്ങളുടെയും സംയുക്ത പരിശോധനക്ക് വിധേയമായി ഡി.പി.ആർ തയാറാക്കി സാങ്കേതികാനുമതിയും ടെൻഡർ നടപടിയും സ്വീകരിക്കും. പെരുവള്ളൂർ, പള്ളിക്കൽ പഞ്ചായത്തുകളിലെ റോഡ് റീസ്റ്റോറേഷനുള്ള അധിക ഫണ്ട് ജൽജീവൻ പദ്ധതിയിൽനിന്ന് അനുവദിക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.

