Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവു​ഷു​വി​ൽ മി​ക​വ്...

വു​ഷു​വി​ൽ മി​ക​വ് തെ​ളി​യി​ച്ച് സൈ​നു​ൽ ആ​ബി​ദ്‌

text_fields
bookmark_border
വു​ഷു​വി​ൽ മി​ക​വ് തെ​ളി​യി​ച്ച് സൈ​നു​ൽ ആ​ബി​ദ്‌
cancel

വ​ളാ​ഞ്ചേ​രി: ചൈ​നീ​സ് ആ​യോ​ധ​ന ക​ല​യാ​യ വു​ഷു​വി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ കോ​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റും എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി എ​ട​യൂ​ർ പൂ​ക്കാ​ട്ടി​രി സ്വ​ദേ​ശി തോ​ര​ക്കാ​ട് സൈ​നു​ൽ ആ​ബി​ദ്‌ (24). പ​ഞ്ചാ​ബി​ലെ പാ​ട്യാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സി​ന്റെ കോ​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ ​ഗ്രേ​ഡും ബാ​ച്ചി​ൽ ഒ​ന്നാം റാ​ങ്കു​മാ​ണ് ആ​ബി​ദി​ന് ല​ഭി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​ബി​ദ​ട​ക്കം നാ​ലു​പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം സെ​ല​ക്ഷ​ൻ ല​ഭി​ച്ച​ത്.

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഇ​ൻ​റ​ർ സോ​ൺ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും സ്വ​ർ​ണ​മെ​ഡ​ലും നേ​ര​ത്തെ ആ​ബി​ദ് നേ​ടി​യി​ട്ടു​ണ്ട്. വു​ഷു​വി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ സ്വ​ർ​ണ​വും വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. കോ​ച്ച് റാ​ഫി​ക്ക് കീ​ഴി​ൽ 13ാം വ​യ​സ്സ് മു​ത​ലാ​ണ് കു​ങ്ഫു പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. റാ​ഫി​യു​ടെ കോ​ച്ചാ​യ ശി​ഹാ​ബ് വേ​ങ്ങ​ര​യു​ടെ കീ​ഴി​ൽ പി​ന്നീ​ട് വു​ഷു​വി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. മ​ണി​പ്പൂ​രി സ്വ​ദേ​ശി​യും ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെൻറ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജ​സ​ബൊ​ന്ധ കൊ​യ് ജാം ​ആ​ണ് വു​ഷു​വി​ൽ ആ​ബി​ദി​ന്റെ ഗ്രാ​ൻ​റ് മാ​സ്റ്റ​ർ.

പി​താ​വ് അ​ബ്ദു​ൽ അ​സീ​സും മാ​താ​വ് ഫാ​ത്തി​മ സു​ഹ​റ​യും ഭാ​ര്യ ബ​ഷീ​റ ത​സ്‌​നി​യും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. കൂ​ടാ​തെ സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ ഹ​യ്യ് ന​ൽ​കി​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ആ​യോ​ധ​ന ക​ല​ക​ളി​ലും അ​ത് ല​റ്റി​ക് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്. പൂ​ക്കാ​ട്ടി​രി​യി​ലെ ഡോ​ണാ​സ് ക്ല​ബ് അം​ഗം കൂ​ടി​യാ​യ ആ​ബി​ദ്, പ​വ​ർ ഹൗ​സ് ജിം ​മാ​നേ​ജ​റും വു​ക്സി​യ വു​ഷു ക്ല​ബി​ലെ അം​ഗ​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WushuZainul Abid
News Summary - Zainul Abid excels in Wushu
Next Story