Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവൃ​ക്ക​ക​ൾ...

വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വാ​വ്​ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
Young people with kidney problems seek help,
cancel

വ​ളാ​ഞ്ചേ​രി: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ നി​ർ​ധ​ന​നാ​യ യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. വ​ളാ​ഞ്ചേ​രി ക​ഞ്ഞി​പ്പു​ര സ്വ​ദേ​ശി പ​ട്ടേ​ങ്ങ​ൽ ഷ​മീം ബാ​ബു​വാ​ണ് (31) ചി​കി​ത്സ​ക്കാ​യി സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. മാ​താ​വും ഭാ​ര്യ​യും ര​ണ്ടു പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​മ​ട​ങ്ങു​ന്ന​താ​ണ് ഷ​മീം ബാ​ബു​വി​െൻറ കു​ടും​ബം. ക​ട​യി​ൽ നി​ത്യ​കൂ​ലി​ക്ക്​ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വി​ന് അ​സു​ഖം വ​ന്ന​തോ​ടെ കു​ടും​ബം ദു​രി​ത​ത്തി​ലാ​ണ്. വ​ലി​യൊ​രു തു​ക ചി​കി​ത്സ​ക്കാ​യും വേ​ണ്ടി​വ​രു​ന്നു.

നാ​ല് സെൻറ് ഭൂ​മി ഉ​ണ്ടെ​ങ്കി​ലും വീ​ടി​ല്ലാ​ത്ത ഇ​വ​ർ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സം. വൃ​ക്ക മാ​റ്റി​വെ​ക്കാ​നും തു​ട​ർ​ചി​കി​ത്സ​ക്കും ആ​വ​ശ്യ​മാ​യ വ​ൻ​തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത കു​ടും​ബം സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ക​യാ​ണ്. പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​പി. സ​ക്ക​റി​യ, വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ക​ഞ്ഞി​പ്പു​ര മ​ഹ​ല്ല് സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്​​ദു​ൽ ല​ത്തീ​ഫ് ചെ​യ​ർ​മാ​നാ​യും വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ബി​ദ മ​ൻ​സൂ​ർ ക​ൺ​വീ​ന​റാ​യും തൈ​ക്കു​ള​ത്തി​ൽ ബ​ഷീ​ർ ഹാ​ജി ട്ര​ഷ​റ​റാ​യും ചി​കി​ത്സാ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

സ​മി​തി​യു​ടെ പേ​രി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് വ​ളാ​ഞ്ചേ​രി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 0092053000024996. ​െഎ.​എ​ഫ്.​എ​സ്.​സി കോ​ഡ്​: SIBL0000092. ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​ന്മ​ന​സ്സു​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് സ​ഹാ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കെ.​കെ. അ​ബ്​​ദു​ൽ ല​ത്തീ​ഫ്, സി. ​ശി​ഹാ​ബു​ദ്ദീ​ൻ, കാ​ലൊ​ടി സി​ദ്ദീ​ഖ് ഹാ​ജി, തൈ​ക്കു​ള​ത്തി​ൽ ബ​ഷീ​ർ ഹാ​ജി, ആ​ബി​ദ മ​ൻ​സൂ​ർ, പി.​വി. മ​ണി​ക​ണ്ഠ​ൻ, എം.​കെ. മു​ഹ​മ്മ​ദ് അ​നീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫോ​ൺ: 9946764104 (ചെ​യ​ർ​മാ​ൻ), 9947425304 (ട്ര​ഷ​റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpkidney
News Summary - Young people with kidney problems seek help
Next Story