Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനങ്ങൾ മോഷ്​ടിച്ചു വിൽപ്പന; ഒളിവിൽ പോയ പ്രതി പിടിയിൽ

text_fields
bookmark_border
വാഹനങ്ങൾ മോഷ്​ടിച്ചു വിൽപ്പന; ഒളിവിൽ പോയ പ്രതി പിടിയിൽ
cancel
camera_alt

മുഹമ്മദ് ഷരീഫ്​

വളാഞ്ചേരി: വാഹനങ്ങൾ മോഷ്​ടിച്ചു മണൽ കടത്തു സംഘങ്ങൾക്ക് വിൽപ്പന നടത്തുന്ന കേസിൽ ഉൾപ്പെട്ട്​ ഒളിവിൽ പോയ മൂന്നാം പ്രതി പിടിയിൽ.

കുറ്റിപ്പുറം കുളക്കാട് സ്വദേശി വരിക്കപുലാക്കൽ വീട്ടിൽ മുഹമ്മദ് ഷരീഫിനെയാണ്​ (23) വളാഞ്ചേരി പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. കേസിലെ മറ്റു മൂന്ന് പ്രതികളെ പൊലീസ് മുമ്പ് അറസ്​റ്റ്​ ചെയ്തിരുന്നു.

മോഷണം നടത്തുന്ന വാഹനങ്ങളിലാണ് മണൽ കടത്തുക. പിടിക്കപ്പെടുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ച് കടന്നു കളയും. പോലീസ് പിടിച്ചില്ലെങ്കിൽ വർഷങ്ങൾക്ക് ശേഷം പൊളിമാർക്കറ്റിലേക്ക് തുച്ഛവിലക്ക് വിൽക്കുകയാണ് ഇവരുടെ രീതി.

വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ. ഷാജി, എസ്.ഐമാരായ സി.പി. ഇഖ്ബാൽ, മുരളീകൃഷ്ണൻ, ഷരീഫ്, എ.എസ്.ഐ രാജൻ, സീനിയർ സി.പി.ഒ സുനിൽദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story