Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ നടപടിയുമായി വളാഞ്ചേരി പൊലീസ്

text_fields
bookmark_border
police-rescued
cancel

വ​ളാ​ഞ്ചേ​രി: വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ല​ക്ഷ്യ​മി​ട്ട് ല​ഹ​രി​യെ​ത്തി​ക്കു​ന്ന മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി വ​ളാ​ഞ്ചേ​രി പൊ​ലീ​സ്. ശ​നി​യാ​ഴ്ച ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി അ​ഞ്ച് യു​വാ​ക്ക​ളെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡും ഇ​ട​റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ഴി​യും ന​ഗ​ര​ത്തി​ൽ ല​ഹ​രി എ​ത്തു​ന്നു​ണ്ട്. രാ​സ​ല​ഹ​രി, ക​ഞ്ചാ​വ് ഓ​യി​ൽ, നി​രോ​ധി​ത ഹാ​ൻ​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും വി​ൽ​ക്കു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല​ട​ക്കം മാ​ഫി​യ സ​ജീ​വ​മാ​ണ്. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ല​ഹ​രി എ​ത്തി​ക്കു​ന്ന​ത്. ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന വി​ൽ​പ​ന​യും വ്യാ​പ​ക​മാ​ണ്. യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​മ്പോ​ഴേ ഇ​ത്ത​രം സം​ഘ​ങ്ങ​ളെ തു​ര​ത്താ​ൻ സാ​ധി​ക്കൂ.

ഹാ​ൻ​സ് ഉ​ൾ​പ്പെ​ടെ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്.​എ​ച്ച്.​ഒ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് പ​റ​ഞ്ഞു. ബ​സ് സ്റ്റാ​ൻ​ഡും ഇ​ട​റോ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ഫ്തി​യി​ൽ ഉ​ൾ​പ്പെ​ടെ ഡ്യൂ​ട്ടി​ക്കി​ട്ട് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

സ്‌​കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്തെ ല​ഹ​രി വ്യാ​പാ​ര​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​ന് ക​ട​ക​ളും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക ബൈ​ക്ക് പ​ട്രോ​ളി​ങ്‌ യൂ​നി​റ്റി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​സ്.​എ​ച്ച്.​ഒ പ​റ​ഞ്ഞു.

സ്‌​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റു​ക​ളെ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsValanchery police
News Summary - Valanchery police took action against drugs
Next Story