Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകൽ; വ​ളാ​ഞ്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 25 കേ​സു​ക​ൾ

text_fields
bookmark_border
driving
cancel

വ​ളാ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​കു​ന്ന ര​ക്ഷി​താ​ക്ക​ളും, വാ​ഹ​ന ഉ​ട​മ​ക​ളും ജാ​ഗ്ര​ത. പി​ടി​ക്ക​പ്പെ​ട്ടാ​ൽ വ​ലി​യ പി​ഴ ഒ​ടു​ക്കേ​ണ്ടി വ​രും. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​വി​ഷ്ക​രി​ച്ച സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ലൈ​സ​ൻ​സി​ല്ലാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ മാ​ത്രം 25 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

പ്ര​തി​ക​ൾ​ക്കെ​തി​രെ തി​രൂ​ർ ജെ.​എ​ഫ്.​സി.​എം, മ​ഞ്ചേ​രി സി.​ജെ.​എം കോ​ട​തി​ക​ളി​ൽ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ വ​ട​ക്കും​പു​റം സ്വ​ദേ​ശി അ​ബ്ദു​ൽ മു​ഖ​ദി​ന് 30,250 രൂ​പ പി​ഴ ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തു. 15000 രൂ​പ വി​ല വ​രു​ന്ന വാ​ഹ​ന​ത്തി​നാ​ണ് ഇ​ര​ട്ടി​യോ​ളം തു​ക പി​ഴ​യി​ന​ത്തി​ൽ അ​ട​ക്കേ​ണ്ടി വ​ന്ന​ത്.

പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും പി​ടി​ക്ക​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​ളാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ അ​ബ്ദു​ൽ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrivingUnderage children
News Summary - Underage children are on the driving
Next Story