Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെയും പിതാവിനെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെയും പിതാവിനെയും ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
cancel
Listen to this Article

വളാഞ്ചേരി: യുവാവിനെയും പിതാവിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചേനാടൻകുളമ്പ് ആയമ്പള്ളി കിളിയമ്മണ്ണിൽ ബദറുദ്ദീൻ (40), ചേനാടൻകുളമ്പ് നെല്ലീരിത്തൊടി മുനവിർ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചേനാടൻകുളമ്പ് നെല്ലീരിത്തൊടി സൈനുദ്ദീൻ (57), മകനും സോഫ്റ്റ്‌വെയർ എൻജിനീയറുമായ മൻസൂർ (29) എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. ചേനാടൻകുളമ്പ് അങ്ങാടിയിൽവെച്ചായിരുന്നു അക്രമണം. ആക്രമിച്ചവരും പരിക്കേറ്റവരും അടുത്ത ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു.

മാർച്ച് പത്തിനായിരുന്നു സംഭവം. പ്രതികൾ ജില്ല കോടതിയിലും ഹൈകോടതിയിലും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതും തെളിവെടുപ്പിന് കൊണ്ടുവന്നതും. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two persons were arrested in the incident of assaulting the youth and his father
Next Story