ജ്വല്ലറിയിൽനിന്ന് ആഭരണ മോഷണം; 50കാരി പിടിയിൽ
text_fieldsവളാഞ്ചേരി: ജ്വല്ലറിയിൽനിന്ന് ആഭരണം മോഷ്ടിച്ച സ്ത്രീയെ വളാഞ്ചേരി പൊലീസ് പിടികൂടി. കൊണ്ടോട്ടി മണ്ണാരിൽ വീട്ടിൽ സഫിയയെയാണ് (50) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ പാലാറ ഗോൾഡിൽനിന്ന് ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥാപനത്തിൽനിന്ന് ഇവർ ആഭരണം മോഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജ്വല്ലറിയിൽ വീണ്ടും എത്തിയ സഫിയയെ കണ്ട് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവർക്കെതിരെ മറ്റേതെങ്കിലും സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

