ആളില്ലാത്ത വീടുകളിൽ മോഷണം: പ്രതി പിടിയിൽ
text_fieldsഹനീഫ
വളാഞ്ചേരി: ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന പ്രതി പിടിയിൽ. പാങ്ങ് ചേണ്ടി വാക്കാട് കൊട്ടാരപറമ്പിൽ പൊറോട്ട ഹനീഫ (50) എന്ന ഹനീഫയാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കരിപ്പോളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന്റെ പിൻവാതിൽ പൊളിച്ച് തൊഴിലാളികളുടെ ബാഗിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലും പുറത്തും നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് ശിക്ഷിക്കപ്പെട്ടയാളാണ് ഹനീഫ.
പകൽ സമയം ഓട്ടോറിക്ഷയിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് രീതി. അതിഥി തൊഴിലാളികളുടെ മുറിയിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകൾ തിരൂർ മാർക്കറ്റിൽനിന്ന് കണ്ടെടുത്തു. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പൊലീസും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

