Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_right...

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം: വ​ളാ​ഞ്ചേ​രി​യി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ർ​ഷി​ദ് ഷേ​യ്ക്ക്, റ​ണ്ടു ഷേ​യ്ക്ക്

വ​ളാ​ഞ്ചേ​രി: നി​ര്‍മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ വ​ളാ​ഞ്ചേ​രി​യി​ൽ അ​റ​സ്റ്റി​ലാ​യി. നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് മോ​ഷ്ടി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ൾ ക​രാ​റു​കാ​ര​ന്‍ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മു​ർ​ഷി​ദ് ഷേ​യ്ക്ക് (38), റ​ണ്ടു ഷേ​യ്ക്ക് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

വ​ളാ​ഞ്ചേ​രി തൃ​ശ്ശൂ​ര്‍ റോ​ഡി​ല്‍ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ​ത്തി കോ​ണ്‍ട്രാ​ക്ട​റു​ടെ പേ​ര് പ​റ​ഞ്ഞ് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ല്‍നി​ന്നും വീ​ടു​ക​ളി​ല്‍നി​ന്നും സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ശ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രാ​റു​കാ​ർ പ​ണി സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ടി​കൂ​ടി​യ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു.

ഇ​വ​ര്‍ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന ആ​ക്രി ക​ട​യി​ലെ​ത്തി ക​ട​യു​ട​മ​യു​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് മോ​ഷ​ണ​വി​വ​രം തെ​ളി​ഞ്ഞ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് വ​ളാ​ഞ്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsMalappuram News
News Summary - Theft centered on under-construction buildings-Two people are under arrest in Valancheri
Next Story