Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightനി​യ​ന്ത്ര​ണം​വി​ട്ട...

നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ബ​സി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
lorry- bus collision,
cancel
camera_alt

വ​ളാ​ഞ്ചേ​രി കു​ള​മം​ഗ​ലത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടി​പ്പ​ർ ലോ​റി​യും ബ​സും

വ​ളാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​വി​ട്ട ടി​പ്പ​ർ ലോ​റി സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്ന് ക​രേ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും മാ​വ​ണ്ടി​യൂ​രി​ൽ നി​ന്നും പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണ് ഇ​ടി​ച്ച​ത്. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ക​യ​റ്റം ക​യ​റി വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ ത​ട്ടി.

വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ലോ​റി വൈ​ദ്യു​തി തൂ​ണി​ലും മ​തി​ലി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ർ​ക്കും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ലോ​റി വ​രു​ന്ന​തു ക​ണ്ട് ഓ​ടി​മാ​റു​ന്ന​തി​നി​ടെ വീ​ണ് ഒ​രു സ്ത്രീ​ക്കും നി​സ്സാ​ര പ​രി​ക്കേ​റ്റു.

ബ​സി​ന്റെ ഒ​രു വ​ശ​ത്തും ത​ക​രാ​ർ വ​ന്നി​ട്ടു​ണ്ട്. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. കു​ള​മം​ഗ​ലം ക​യ​റ്റ​ത്തി​ൽ റോ​ഡി​നി​രു​വ​ശ​ത്തും ന​ട​പ്പാ​ത​യി​ല്ലാ​ത്ത​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ത്തെ വീ​തി​ക്കു​റ​വു കാ​ര​ണം റോ​ഡി​ന്റെ മു​ഴു​വ​ൻ ഭാ​ഗ​ത്തും ടാ​ർ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry- bus collision
News Summary - The out-of-control lorry hit the bus and overturned; Two people were injured
Next Story