കരിപ്പോളിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
text_fieldsദേശീയപാത കരിപ്പോളിൽ അപകടത്തിൽപെട്ട ഓട്ടോറിക്ഷ
വളാഞ്ചേരി: ദേശീയപാത 66 കരിപ്പോളിൽ ഒാട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ഇരു ഒാട്ടോറിക്ഷകളിലുണ്ടായിരുന്ന കഞ്ഞിപ്പുര കരിപ്പോൾ സ്വദേശികളായ തൈകുളത്ത് ഖദീജ (45), ബിയ്യുമ്മ (55), മുട്ടുകാടൻ വീട്ടിൽ റിൻഷ (18), കാടാമ്പുഴ പിലാത്തറ സ്വദേശികളായ ഇസാഖ് (18), തറക്കൽ വീട്ടിൽ ആഷിഖ് (16), സൽമാൻ ഫാരിസ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആതവനാട് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപമായിരുന്നു അപകടം.
ദേശീയപാതയിലൂടെ വളാഞ്ചേരി ഭഗത്തേക്ക് വന്ന ഓട്ടോയെ മറ്റൊരു റോഡിൽനിന്നും ദേശീയപാതയിലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചുമറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോയിൽനിന്ന് കേബിൾ തകരാർ മൂലം അനിയന്ത്രിതമായ രീതിയിൽ പുകയും ശബ്ദവും ഉയർന്നത് പ്രദേശത്ത് ഭീതി പടർത്തി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ ചേർന്ന് എൻജിൻ നിർത്തുകയും വാഹനം റോഡിൽനിന്നും നീക്കം ചെയ്യുകയുമായിരുന്നു. പരിക്കേറ്റവർ വളാഞ്ചേരിയിലെ സ്വകാര്യഅശുപത്രിയിൽ ചികിത്സ തേടി. മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

