Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightദേ​ശീ​യ​പാ​ത വി​ക​സനം;...

ദേ​ശീ​യ​പാ​ത വി​ക​സനം; സർവിസ് റോഡിലെ കയറ്റം വാഹനങ്ങൾക്ക് ഭീഷണി

text_fields
bookmark_border
ദേ​ശീ​യ​പാ​ത വി​ക​സനം; സർവിസ് റോഡിലെ കയറ്റം വാഹനങ്ങൾക്ക് ഭീഷണി
cancel

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി​ക്കും കു​റ്റി​പ്പു​റ​ത്തി​നും ഇ​ട​യി​ൽ നി​ർ​മി​ച്ച സ​ർ​വി​സ് റോ​ഡു​ക​ൾ ച​ര​ക്കു​മാ​യി പോ​വു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു.

ഇ​രു​ഭാ​ഗ​ത്തു​മാ​യി നി​ർ​മി​ച്ച സ​ർ​വി​സ് റോ​ഡു​ക​ളിൽ പ​ല​സ്ഥ​ല​ത്തും വ​ലി​യ ക​യ​റ്റ​മാ​ണു​ള്ള​ത്. മു​ക്കി​ല​പീ​ടി​ക, പാ​ണ്ടി​ക​ശാ​ല ക​ഴി​ഞ്ഞ് ചോ​ല​വ​ള​വ് എ​ത്തു​ന്ന​തി​ന് മു​മ്പു​ള്ള ഭാ​ഗം, മ​ർ​ക​സ് മൂ​ടാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ലി​യ ക​യ​റ്റ​ങ്ങ​ളു​ള്ള​ത്.

ക​യ​റ്റം ക​യ​റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കേ​ടാ​യും മ​റ്റും റോ​ഡി​ൽ കി​ട​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കുന്നു. നി​ര​പ്പ് റോ​ഡ് പി​ന്നി​ട്ടെ​ത്തു​ന്ന‌ ഡ്രൈ​വ​ർ​മാ​ർ​ക്ക് ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല. ചെ​റി​യ ക​യ​റ്റ​മെ​ന്ന് ക​രു​തി ക​യ​റി​ത്തു​ട​ങ്ങും. ഗി​യ​റു​ക​ൾ മാ​റ്റി മു​ക​ളി​ൽ എ​ത്തു​മ്പോ​ഴേ​ക്കും വാ​ഹ​നം കേ​ടാ​യി റോ​ഡി​ൽ കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ​ ദി​വ​സം ചോ​ല​വ​ള​വി​ലെ ക​യ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ച​ര​ക്ക് ലോ​റി മ​റി​ഞ്ഞി​രു​ന്നു. സ​ർ​വി​സ് റോ​ഡു​ക​ൾക്ക് പ​ല​സ്ഥ​ല​ത്തും വീ​തി​ കുറ​വാ​ണ്. ഇതുകാ​ര​ണം കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​റി​കട​ന്നു​പോ​കാ​നും പ്ര​യാ​സമുണ്ട്.

പ്ര​ധാ​ന​റോ​ഡു​ക​ൾ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊടു​ത്താ​ൽ ദീ​ർ​ഘ​ദൂ​ര ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് റോ​ഡു​ക​ളി​ൽ കി​ട​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്നം ഒ​ഴി​വാ​കും. ക​യ​റ്റം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ച്ചാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നു​പോ​വു​ന്ന​ത് ഒ​രു​പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThreatVehiclesDevelopmentRoad
News Summary - Road-Development-Threat-Vehicles
Next Story