Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവ​ളാ​ഞ്ചേ​രി​യി​ൽ...

വ​ളാ​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
വ​ളാ​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു; എ​ട്ടു​പേ​ർ​ക്ക്  പ​രി​ക്ക്
cancel

വ​ളാ​ഞ്ചേ​രി: ടൗ​ണി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് എ​ട്ടു​പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. വ​ളാ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് ജ​ങ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു മു​ൻ​വ​ശ​ത്തെ വി​ള​ക്കു​കാ​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്താ​ണ് മ​റി​ഞ്ഞ​ത്. വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്ന് ക​രേ​ക്കാ​ട് വ​ഴി പ​ട​പ്പ​റ​മ്പി​ലേ​ക്ക് പോ​കു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് അ​പ​ക​ടം.

കു​റ​ഞ്ഞ യാ​ത്ര​ക്കാ​ർ മാ​ത്ര​മേ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സി.​കെ. ആ​ദി​ൽ (18), സി.​കെ. വി​ശ്വ​നാ​ഥ​ൻ (60), പ്ര​ജി​ത വ​ലി​യ​കു​ന്ന് (33), ഷീ​ബ വ​ലി​യ​കു​ന്ന് (34), സ​ന്തോ​ഷ് ഒ​റ്റ​പ്പാ​ലം (37), വ​ത്സ​ല വൈ​ക്ക​ത്തൂ​ർ (59), റ​ഫാ​ർ ന​ട​ക്കാ​വ്, സു​ൽ​ഫ​ത്ത് വെ​ങ്ങാ​ട് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​വ​ർ വ​ളാ​ഞ്ചേ​രി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valancherymalappuramValancherry bus accident
News Summary - Private bus accident in Valancherry; Eight people were injured
Next Story