Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവെള്ളമില്ല;...

വെള്ളമില്ല; പേരശ്ശന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രവർത്തനം വൈകുന്നു

text_fields
bookmark_border
വെള്ളമില്ല; പേരശ്ശന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രവർത്തനം വൈകുന്നു
cancel

വ​ളാ​ഞ്ചേ​രി: വെ​ള്ള​മി​ല്ലാ​ത്ത​തിനാൽ പേ​ര​ശ്ശ​ന്നൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം വൈ​കു​ന്നു. വേ​ന​ലിൽ നെ​ൽ​കൃ​ഷിക്കും പ​ച്ച​ക്ക​റി കൃ​ഷി​ക്കും സ​ഹാ​യ​മാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1989ലാ​ണ് പേ​ര​ശ്ശ​ന്നൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്. മൂ​ന്ന​ര​ പ​തി​റ്റാ​ണ്ടു​ മു​മ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി വെ​ള്ളം ല​ഭ്യ​മാ​കാ​തി​രു​ന്ന​തി​നാ​ൽ പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല.

പേ​ര​ശ്ശ​ന്നൂ​ർ, കൊ​ള​ക്കാ​ട്, എ​ട​ച്ച​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​വു​ന്ന​താ​യി​രു​ന്നു ​പ​ദ്ധ​തി. ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് പ​മ്പ് ഹൗ​സും വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് മൂ​ന്ന് പൈ​പ്പു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പി​ന്നീ​ട് നി​ല​ച്ചു. ഒ​രു​വ​ർ​ഷം മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി മോ​ട്ടോ​റു​ക​ളും സ്ഥാ​പി​ച്ചു. എ​ന്നാ​ൽ, പു​ഴ​യി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭ്യ​മാ​വാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. പ​മ്പി​ങ് ഹൗ​സ് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ക​യും മോ​ട്ടോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ തു​രു​മ്പെ​ടു​ക്കു​ക​യും ചെ​യ്തു.

കു​റ്റി​പ്പു​റം-​കു​മ്പി​ടി പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ കാ​ങ്ക​പ്പു​ഴ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്റെ നി​ർ​മാ​ണ​ം ആ​രം​ഭി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. കാ​ങ്ക​പ്പു​ഴ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പേ​ര​ശ്ശ​ന്നൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് ജീ​വ​ൻ വെ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterLift IrrigationPerassanur
News Summary - No water; Perassanur lift irrigation project delayed
Next Story