Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ...

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വെല്ലുവിളികൾ നേരിടാൻ കഴിയണം –മു​ര​ളി തു​മ്മാ​രു​കു​ടി

text_fields
bookmark_border
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വെല്ലുവിളികൾ നേരിടാൻ കഴിയണം –മു​ര​ളി തു​മ്മാ​രു​കു​ടി
cancel
camera_alt

എം.​ഇ.​എ​സ്.​കെ.​വി.​എം. കോ​ള​ജി​ൽ നടത്തിയ വെ​ബി​നാ​റി​ൽ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ എ​ന്നി​വ​ർ

വ​ളാ​ഞ്ചേ​രി: കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ത​കു​ന്ന മാ​റ്റ​ങ്ങ​ൾ പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​െൻറ ചു​വ​ടു​പി​ടി​ച്ചു ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്നു ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ക്രൈ​സി​സ് മാ​നേ​ജ്മെൻറ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എം.​ഇ.​എ​സ്.​കെ.​വി.​എം. കോ​ള​ജി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ കു​റി​ച്ചു​ള്ള വെ​ബി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2050 ലെ ​ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ വെ​ബി​നാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി. സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. കെ.​വി. ആ​ഷ, പ്ര​ഫ. കെ.​പി. ഹ​സ്സ​ൻ, ഡോ. ​ടി.​വൈ. ന​ജി​ല, പ്ര​ഫ. നാ​ജി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു.​ജി.​സി. പ​രാ​മ​ർ​ശ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
TAGS:muralee thummarukudy national education policy 
News Summary - Murali Thummarakudi on national education policy
Next Story