വളാഞ്ചേരി: മോഷ്്ടിച്ച വാഹനവുമായി യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പൈങ്കണ്ണൂരിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നു മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് എലത്തൂർ പാവങ്ങാട് രാരോത്ത്താഴെ ദാറുൽ മിൻഹയിൽ മുഹമ്മദ് സൽമാനെയാണ് (23) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വിശദമായി ചോദ്യം ചെയ്തതിൽ ഇയാൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ മഞ്ചേരി പയ്യനാട്ടുനിന്നു കഴിഞ്ഞ എട്ടാം തീയതി മോഷ്ടിച്ചതാണെന്ന് സമ്മതിച്ചതായി വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ പറഞ്ഞു.
അന്വേഷണ സംഘത്തിൽ അഡീഷണൽ എസ്.ഐ മുരളീകൃഷ്ണൻ, എസ്.ഐ സിദ്ദീഖ്, എസ്.സി.പി.ഒമാരായ അൽതാബ്, ശ്രീജ എന്നിവരുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദി