സാഹിത്യപ്രതിഭകളെ ആദരിച്ചു
text_fields‘തനിമ’ വളാഞ്ചേരി ചാപ്റ്റർ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ‘മാധ്യമം’ ഡൽഹി ബ്യൂറോ ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്ന
ഉദ്ഘാടനം ചെയ്യുന്നു
വളാഞ്ചേരി: 'തനിമ' വളാഞ്ചേരി ചാപ്റ്റർ സാഹിത്യപ്രതിഭകളെ ആദരിച്ചു. ഖുർആൻ മലയാളം വിവർത്തകൻ വി.വി.എ. ഷുക്കൂർ, കവി കെ.പി. സലാം, കഥാകൃത്ത് മുനവർ വളാഞ്ചേരി എന്നിവരെയാണ് ആദരിച്ചത്.
'മാധ്യമം' ഡൽഹി ബ്യൂറോ ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് പാലാറ അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ് ഷാഫി സാഹിത്യപ്രതിഭകളെ പരിചയപ്പെടുത്തി. പി. ഹുസൈൻ, പ്രഫ. പി. സാജിദ്, അബ്ദുറഹീം പാലാറ എന്നിവർ കൃതികൾ പരിചയപ്പെടുത്തി. 'തനിമ' ജില്ല സെക്രട്ടറി മുംതാസ് അലി സംസാരിച്ചു. കെ.ബി. ഹസ്ന യഹ്യ സ്വാഗതവും പി.പി. ഹംസക്കുട്ടി നന്ദിയും പറഞ്ഞു.

