വളാഞ്ചേരി: കരിപ്പോളിൽ അനധികൃത വിദേശമദ്യവിൽപന നടത്തിയ കേസിൽ രണ്ടാം പ്രതിയായിരുന്ന വല്ലപ്പുഴ ചെറുകോട് കരിയാട്ട് വളപ്പിൽ ഉണ്ണി എന്ന രാമകൃഷ്ണനെ (34) പിടികൂടി.
കഴിഞ്ഞ മാസം 25ന് കരിപ്പോൾ ഹൈസ്കൂളിന് സമീപത്തുനിന്ന് 15.5 ലിറ്റർ വിദേശമദ്യം സൂക്ഷിച്ച് വിൽപന നടത്തുന്നതിനിടെ പിടിയിലായ നാട്ടുകൽ സ്വദേശി നന്ദകുമാറിനോടൊപ്പം ഉണ്ടായിരുന്നയാളാണ് ഇപ്പോൾ പിടിയിലായത്.
വളാഞ്ചേരി ഇൻസ്പക്ടർ പി.എം. ഷമീറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.