Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightപ്രഭാകരന്റെ വീട്ടിൽ...

പ്രഭാകരന്റെ വീട്ടിൽ സ്നേഹപ്രഭ ചൊരിഞ്ഞ് ഇഫ്താർ സംഗമം

text_fields
bookmark_border
iftar meeting
cancel
camera_alt

വെ​സ്റ്റേ​ൺ പ്ര​ഭാ​ക​ര​ന്റെ വീ​ട്ടി​ൽ മഗ്്രിബ് ന​മ​സ്കാ​ര​ത്തി​ന് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്നു

വ​ളാ​ഞ്ചേ​രി: ഉ​മ്മ​റ​പ്പ​ടി​യി​ൽ നി​ല​വി​ള​ക്കി​ൻ പ്ര​കാ​ശം പ​ര​ന്ന​പ്പോ​ൾ കോ​ട്ടീ​രി പൊ​ന്നാ​ത്ത് വീ​ട്ടി​ൽ അ​ക​ത്തും പു​റ​ത്തു​മാ​യി വി​രി​ച്ച മു​സ​ല്ല​യി​ൽ റ​മ​ദാ​ൻ വ്ര​ത​ത്തി​ന്റെ നി​ർ​വൃ​തി അ​നു​ഭ​വി​ക്കു​ന്ന​വ​ർ ന​മ​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. 36 വ​ർ​ഷ​മാ​യി റ​മ​ദാ​ൻ മാ​സ​ത്തി​ൽ വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന വെ​സ്റ്റേ​ൺ പ്ര​ഭാ​ക​ര​ൻ ത​ന്റെ വീ​ട്ടി​ലൊ​രു​ക്കി​യ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മ​ത്തി​നെ​ത്തി​യ​വ​ർ​ക്ക് ന​മ​സ്ക​രി​ക്കാ​ൻ വീ​ട്ടി​നു​ള്ളി​ൽ​ത​ന്നെ​യാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ഇ​ഫ്താ​റും അ​​തോ​ട​നു​ബ​ന്ധി​ച്ച സം​ഗ​മ​വും സൗ​ഹാ​ർ​ദ​ത്തി​ന്റെ​യും സ്നേ​ഹ​ത്തി​ന്റെ​യും വേ​ദി​യാ​യി മാ​റി.

വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി കോ​ട്ടീ​രി പൊ​ന്നാ​ത്ത് വീ​ട്ടി​ൽ വെ​സ്റ്റേ​ൺ പ്ര​ഭാ​ക​ര​ൻ 1988ലാ​ണ് സു​ഹൃ​ത്തും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്ന മു​ത്തു​വി​ന്റെ പ്രേ​ര​ണ​യി​ൽ റ​മ​ദാ​ൻ വ്ര​തം എ​ടു​ത്തു​തു​ട​ങ്ങി​യ​ത്. 10 ദി​വ​സ​ത്തെ വ്ര​ത​മെ​ടു​ക്കാം എ​ന്ന് ക​രു​തി തു​ട​ങ്ങി​യ​ത് ഇ​പ്പോ​ൾ 36ാം വ​ർ​ഷ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ ചെ​റി​യ ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് വ​ള​രെ കു​റ​ച്ചു ദി​വ​സ​ത്തെ നോ​മ്പ് മാ​ത്ര​മാ​ണ് മു​ട​ക്കി​യി​ട്ടു​ള്ള​തെ​ന്ന് പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു. വ്ര​ത​മെ​ടു​ത്തു തു​ട​ങ്ങി​യ​പ്പോ​ൾ മ​ന​സ്സി​നും ശ​രീ​ര​ത്തി​നും ഉ​ന്മേ​ഷം ല​ഭി​ച്ചു. ഇ​തി​നാ​ലാ​ണ് വ്ര​താ​നു​ഷ്ഠാ​നം എ​ല്ലാ റ​മ​ദാ​നി​ലും തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ത്താ​ഴ​ത്തി​നും നോ​മ്പു​തു​റ​ക്കും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് ക​ഴി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് പ്ര​ഭാ​ക​ര​ൻ. വ​ളാ​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യി 15 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ചെ​ഗു​വേ​ര ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്റെ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റാ​ണ്.

സ്നേ​ഹ​സം​ഗ​മ​ത്തി​ൽ ന​ജീ​ബ് കു​റ്റി​പ്പു​റം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, ആ​ര്യ മ​ഹ​ർ​ഷി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബ​ഷീ​ർ ര​ണ്ട​ത്താ​ണി, വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ, സു​രേ​ഷ് പാ​റ​ത്തൊ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചെ​ഗു​വേ​ര ഫോ​റം പ്ര​സി​ഡ​ന്‍റ്​ വി.​പി.​എം. സാ​ലി​ഹ് സ്വാ​ഗ​തം പ​റ​ഞ്ഞു. സാം​സ്കാ​രി​ക -രാ​ഷ്ട്രീ​യ -സ​ന്ന​ദ്ധ സം​ഘ​ട​ന മേ​ഖ​ല​യി​ലെ നി​ര​വ​ധി​പേ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetMalappuram NewsRamadan 2024
News Summary - iftar gathering in Prabhakaran's house
Next Story