Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightപാടം പൂത്തകാലം...

പാടം പൂത്തകാലം...

text_fields
bookmark_border
പാടം പൂത്തകാലം...
cancel

വ​ളാ​ഞ്ചേ​രി: നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം (​എ​ൻ.​എ​സ്.​എ​സ്) നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി. എ​ൻ.​എ​സ്.​എ​സ് വ​ളാ​ഞ്ചേ​രി ക്ല​സ്​​റ്റ​റി​ന് കീ​ഴി​ലു​ള്ള ഇ​രി​മ്പി​ളി​യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എം.​ഇ.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​ത​വ​നാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പേ​ര​ശ്ശ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ള​ൻ​റി​യേ​ഴ്സാ​​ണ് ഇ​രി​മ്പി​ളി​യം ആ​ന​ക്ക​ര പാ​ട​ത്ത് നെ​ൽ​കൃ​ഷി ചെ​യ്ത​ത്. കൊ​യ്ത്തു​ത്സ​വം വ​ളാ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ പി.​എം. ഷ​മീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ര​മ്പ​ര്യ കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ച് ഐ.​എം.​എ വ​ളാ​ഞ്ചേ​രി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് ഡോ. ​എ​ൻ. മു​ഹ​മ്മ​ദ​ലി ക്ലാ​സെ​ടു​ത്തു. നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​വ​ളാ​ഞ്ചേ​രി ക്ല​സ്​​റ്റ​ർ ക​ൺ​വീ​ന​ർ ഷാ​ഹി​ന, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ കേ​ര​ള സ്​​റ്റേ​റ്റ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​വും വ​ളാ​ഞ്ചേ​രി അ​ഗ്രോ ഗ്രൂ​പ് അ​ഡ്മി​നു​മാ​യ ബാ​ല​കൃ​ഷ്ണ​ൻ വ​ലി​യാ​ട്ട്, എ​ൻ.​എ.​എം.​കെ ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാം ഓ​ഫി​സ​ർ അ​നി​ൽ മാ​നി​യം കു​ന്ന​ത്ത്, റ​ഷീ​ദ് പ​ള്ളി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തി​രൂ​ർ: സൗ​ത്ത് അ​ന്നാ​ര​യി​ൽ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ വി.​പി. ഹാ​രി​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി നൂ​റു​മേ​നി​യാ​യി. ഉ​ണ്ണി​ക്കു​ട്ട​ൻ, സു​മേ​ഷ്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൃ​ഷി ചെ​യ്ത​ത്. വി.​സി. മാ​ല​യു​ടെ കൊ​യ്ത്തു​പാ​ട്ടി​െൻറ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് കൊ​യ്‌​ത്തു​ത്സ​വം ന​ട​ന്ന​ത്. ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ.​കെ. ത​ങ്ങ​ൾ, മു​ൻ കൗ​ൺ​സി​ല​ർ ടി.​പി. ക​ദീ​ജ, വി.​പി. ഹം​സ, ഗൗ​തം തി​ല​ക്, വി.​സി. ത​ങ്ങ​ൾ, ഹു​സൈ​ൻ​കു​ട്ടി തി​രൂ​ർ, കെ. ​വാ​സു, ബാ​ബു പു​ന്നാ​യി​ൽ, വി.​പി. താ​ജു, നൗ​ഷാ​ദ്. ടി.​കെ. ഉ​സ്മാ​ൻ, സൈ​നു​ദ്ദീ​ൻ പ​ട്ട​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചെ​റി​യ​മു​ണ്ടം: വാ​ണി​യ​ന്നൂ​ര്‍ എ​മ​റാ​ള്‍ഡ് ആ​ൻ​ഡ്​ വി​ന്നേ​ഴ്സ് ഗ്രൂ​പ്പി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മു​ണ്ട​ക​ന്‍ നെ​ല്‍കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷം​സി​യ സു​ബൈ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രി​ശു​ഭൂ​മി​യാ​യി കി​ട​ന്ന കാ​ന്ത​ള്ളൂ​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ൽ യു​വ​ക​ര്‍ഷ​ക​ന്‍ വാ​ക്ക​യി​ല്‍ അ​ബ്​​ദു​സ്സ​ലാ​മി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൃ​ഷി ഇ​റ​ക്കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഐ.​വി. സ​മ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ വി. ​മ​ന്‍സൂ​ര്‍, തെ​മ്മ​ത്ത് ഇ​ബ്രാ​ഹീം കു​ട്ടി, ഓ​ളി​യി​ല്‍ സൈ​താ​ലി, നാ​ട്ടി​ലെ മു​തി​ര്‍ന്ന ക​ര്‍ഷ​ക​രാ​യ മാ​ട​ക്ക​ല്‍ റ​സാ​ഖ്, മാ​ട​ക്ക​ല്‍ ല​ത്തീ​ഫ്, പു​ഴ​ക്ക​ല്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍, ചി​റ്റ​ക​ത്ത് ഹ​സ്സ​ന്‍, കു​മാ​ര​ന്‍, ഹ​സ്സ​ന്‍ ബാ​വ, ക്ല​ബ് ഭാ​രാ​വാ​ഹി​ക​ളാ​യ സു​ഹൈ​ല്‍, യൂ​നു​സ്, അ​സ്​​ലം, സു​മ​റ​ദ്, അ​സ​റു​ദ്ദീ​ന്‍, ഹം​ദാ​ന്‍, അ​മീ​ന്‍, ഷെ​ഫീ​ഖ്, ജി.​സി.​സി മെം​ബ​ര്‍മാ​രാ​യ ശി​ഹാ​ബ്, അ​സ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പൂ​ക്കാ​ട്ടി​രി: സ​ഫ കോ​ള​ജ് എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് വ​ള​ൻ​റി​യ​ർ​മാ​ർ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. എ​ട​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഹ​സീ​ന ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫി​സ​ർ മു​ഹ​മ്മ​ദ്‌ സ​ബീ​ൽ, വ​ള​ൻ​റി​യ​ർ അ​ജ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harvesting
News Summary - Harvesting in the field
Next Story