വട്ടപ്പാറയിൽ ലോറി കാറിലിടിച്ച് നാല് പേർക്ക് പരിക്ക്
text_fieldsവട്ടപ്പാറയിൽ അപകടത്തിൽപ്പെട്ട ലോറിയും കാറും
വളാഞ്ചേരി: ദേശീയപാതയിൽ വട്ടപ്പാറ പ്രധാന വളവിന് താഴെ ടിപ്പര്‍ ലോറി കാറിലിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ വളാഞ്ചേരി കരിങ്കല്ലത്താണി വാഴയിൽ നൗഷാദ് (45 ), കരിങ്കല്ലത്താണി തോരക്കാട് കൂരിപ്പറമ്പിൽ സുലൈഖ (45), സഫ് വ (22), ഇസ്റാൻ (രണ്ടര) എന്നിവരെ വളാഞ്ചേരി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം. മെറ്റലുമായി പൂക്കാട്ടിരിയിലേക്ക് പോവുകയായിരുന്ന ലോറി കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ദേശീയപാത നിര്‍മാണകമ്പനിയുടെ സിമൻറ് കയറ്റിവന്ന ട്രക്ക് ലോറി നിയന്ത്രണം വിട്ട് സമീപത്തേക്ക് തെന്നിമാറി. വളാഞ്ചേരി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

