Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightലാബിൽനിന്ന്​ വ്യാജ...

ലാബിൽനിന്ന്​ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്; മുഖ്യപ്രതി അറസ്​റ്റിൽ

text_fields
bookmark_border
police checking
cancel
camera_alt

ല​ബോ​റ​ട്ട​റി ഉ​ട​മ സു​നി​ൽ സാ​ദ​ത്തു​മാ​യി പൊ​ലീ​സ്​ ലാ​ബി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

വ​ളാ​ഞ്ചേ​രി: വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി അ​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വ​ളാ​ഞ്ചേ​രി കു​ള​മം​ഗ​ലം അ​ർ​മ ല​ബോ​റ​ട്ട​റി ഉ​ട​മ സു​നി​ൽ സാ​ദ​ത്ത്​ (48) അ​റ​സ്​​റ്റി​ൽ. വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ പി.​എം. ഷ​മീ​റാ​ണ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി ന​ൽ​കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് കൃ​ത്രി​മ​മാ​യു​ണ്ടാ​ക്കി അ​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​ണ് കേ​സ്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ഐ.​സി.​എം.​ആ​ർ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​യു​ടെ ഫ്രാ​ഞ്ചൈ​സി​യാ​യ അ​ർ​മ ല​ബോ​റ​ട്ട​റി ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 16 മു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി 2,500 പേ​രി​ൽ​നി​ന്ന് സാ​മ്പി​ൾ ശേ​ഖ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ൽ 496 സാ​മ്പി​ളു​ക​ൾ മാ​ത്ര​മാ​ണ് കോ​ഴി​ക്കോ​ട്ടെ ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. ബാ​ക്കി സാ​മ്പി​ളു​ക​ൾ അ​ർ​മ ലാ​ബി​ൽ ത​ന്നെ ന​ശി​പ്പി​ച്ച് കോ​ഴി​ക്കോ​ട്ടെ ലാ​ബി​െൻറ പേ​രി​ൽ വ്യാ​ജ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കെ​ന്ന പേ​രി​ൽ 2750 രൂ​പ വീ​തം ര​ണ്ടാ​യി​ര​ത്തോ​ളം പേ​രി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്തു. സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സു​നി​ല്‍ സാ​ദ​ത്തി​െൻറ മ​ക​നും ന​ട​ത്തി​പ്പു​കാ​ര​നു​മാ​യ ചെ​ര്‍പ്പു​ള​ശ്ശേ​രി തൂ​ത സ്വ​ദേ​ശി സ​ജി​ത്ത് എ​സ്. സാ​ദ​ത്ത്, കൂ​ട്ടു​പ്ര​തി മു​ഹ​മ്മ​ദ് ഉ​നൈ​സ്, ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍ അ​ബ്​​ദു​ൽ നാ​സ​ര്‍ എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ സു​നി​ല്‍ സാ​ദ​ത്ത് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

കോ​വി​ഡ്​ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് മാ​ത്രം ഇ​യാ​ൾ​ക്ക്​ ഒ​രു​ല​ക്ഷം പി​ഴ ചു​മ​ത്തി മു​ന്‍കൂ​ര്‍ ജാ​മ്യ​മ​നു​വ​ദി​ച്ചു. വ​ളാ​ഞ്ചേ​രി കൊ​ള​മം​ഗ​ല​ത്തെ ലാ​ബി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19lab
News Summary - Fake Covid certificate from lab; The main accused has been arrested
Next Story