Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightജില്ല ജൂനിയർ ത്രോബാൾ...

ജില്ല ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്; വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്

text_fields
bookmark_border
District Junior Throwball Championship
cancel
camera_alt

ജി​ല്ല ജൂ​നി​യ​ർ ത്രോ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ വാ​ള​ക്കു​ളം കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ടീ​മു​ക​ൾ

വ​ളാ​ഞ്ചേ​രി: ഒ​മ്പ​താ​മ​ത് ജി​ല്ല ജൂ​നി​യ​ർ ത്രോ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ വാ​ള​ക്കു​ളം കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചാ​മ്പ്യ​ന്മാ​രാ​യി.

വ​ളാ​ഞ്ചേ​രി എം.​ഇ.​എ​സ്.​എ​ച്ച്.​എ​സ്.​എ​സി​ൽ ന​ട​ന്ന ചാ​മ്പ‍്യ​ൻ​ഷി​പ്പി​ൽ ക​ന​ത്ത മ​ഴ കാ​ര​ണം ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ടോ​സി​ലൂ​ടെ​യാ​ണ് എ​ല്ലാ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ൺ​കു​ട്ടി​ക​ളി​ൽ യൂ​നി​വേ​ഴ്സി​റ്റി ജി.​എം.​എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് ക്ല​ബും എ​സ്.​എ​ൻ.​എം.​എ​ച്ച്.​എ​സ്.​എ​സ് പ​ര​പ്പ​ന​ങ്ങാ​ടി​യും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മാ​ർ​ത്തോ​മാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ഇ​രി​മ്പി​ളി​യം എം.​ഇ.​എ​സ്.​എ​ച്ച്.​എ​സ്.​എ​സു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. മി​ക​ച്ച ക​ളി​ക്കാ​രാ​യി മാ​ർ​ത്തോ​മാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ ഹെ​ൽ​ന​യെ​യും കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ അ​ഭി​ന​ന്ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല മി​നി ത്രോ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ടോ​സി​ലൂ​ടെ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ലി​റ്റി​ൽ ഫ്ല​വ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യെ തോ​ൽ​പ്പി​ച്ച് മാ​ർ​ത്തോ​മാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ യാ​ക്കാ സ്പോ​ർ​ട്സ് പെ​രി​ന്ത​ൽ​മ​ണ്ണ​യെ തോ​ൽ​പ്പി​ച്ച് ലി​റ്റി​ൽ ഫ്ല​വ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ചാ​മ്പ്യ​ന്മാ​രാ​യി.

ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഒ​ബ്സെ​ർ​വ​ർ കെ. ​വ​ത്സ​ല നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ത്രോ​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഒ​ബ്സെ​ർ​വ​ർ അ​ന​ന്ത​ദാ​സ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​വി​ബി​ൻ സം​സാ​രി​ച്ചു. ജി​ല്ല ത്രോ​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് യ​ഹ്‌​യ കൂ​ന​രി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​ഷ​മീം പ​റ​ശ്ശേ​രി ന​ന്ദി പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ഷി​പ്പി​നു​ള്ള ജി​ല്ല ടീം ​ക്യാ​മ്പി​ലേ​ക്കു​ള്ള ക​ളി​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District Junior Throwball Championship
News Summary - District Junior Throwball Championship
Next Story