കോടതിയും അഗ്നിരക്ഷ നിലയവും സന്ദർശിച്ച് ഭിന്നശേഷി കൂട്ടുകാർ
text_fieldsകുറ്റിപ്പുറം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച
പഠനയാത്രയിൽ പങ്കെടുത്തവർ
വളാഞ്ചേരി: സമഗ്രശിക്ഷ കേരള കുറ്റിപ്പുറം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കായി പ്രാദേശിക പഠനയാത്ര 'ശലഭം' സംഘടിപ്പിച്ചു.
തിരൂർ റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, കോടതി, നൂർലേക്ക് പാർക്ക്, കൂട്ടായി ബീച്ച് എന്നിവിടങ്ങളിൽ ആയിരുന്നു സന്ദർശനം. 19 കുട്ടികളും 17 രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ ടീമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ ടി. അബ്ദുൽ സലിം ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ എസ്. അച്യുതൻ, സി.ആർ.സി.സി വി.കെ. ജയരാജ്, സ്പെഷൽ എജുക്കേറ്റർ യു. മായാകുമാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

