Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

40 ലക്ഷം രൂപയുമായി പിടിയിൽ

text_fields
bookmark_border
40 ലക്ഷം രൂപയുമായി പിടിയിൽ
cancel
Listen to this Article

വളാഞ്ചേരി: ബസിലെത്തിയ മധ്യവയസ്കനിൽ നിന്ന് രേഖകളില്ലാത്ത 40 ലക്ഷം രൂപ വളാഞ്ചേരി പൊലീസ് പിടികൂടി. കൊടുവള്ളി മണ്ണില്‍ക്കടവ് കൈവേലി കടവ് വീട്ടില്‍ മുഹമ്മദിൽ (51) നിന്നാണ് പണം പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തിച്ചതായിരുന്നു പണം. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി 10 കോടിയിലധികം രൂപയാണ് പരിശോധനയില്‍ വളാഞ്ചേരി പൊലീസ് പിടികൂടിയത്.

പണം കോടതിയില്‍ ഹാജരാക്കുമെന്ന് വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷ് അറിയിച്ചു. സംഘത്തിൽ എസ്.ഐ നൗഷാദ്, എ.എസ്.ഐ ബിജു, സി.പി.ഒ ശ്രീജിത്ത്‌ എന്നിവരും ഉണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Caught with 40 lakh rupees
Next Story