Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightദേശീയപാതയിൽ കാറുകൾ...

ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

1. ദേ​ശീ​യ​പാ​ത വ​ളാ​ഞ്ചേ​രി ഓ​ണി​യി​ൽ പാ​ല​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാർ 2. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ഫാ​സ് ടാ​ഗ് കേ​ന്ദ്രം

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66ൽ ​വ​ളാ​ഞ്ചേ​രി ഓ​ണി​യി​ൽ പാ​ല​ത്തി​നു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഫാ​സ്ടാ​ഗ് എ​ടു​ക്കു​ന്ന​തി​നാ​യി ആ​റു​വ​രി​പ്പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യ കാ​റി​ന് പി​ന്നി​ൽ മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഫാ​സ്ടാ​ഗ് വി​ൽ​പ​ന​ക്കാ​യി സ്ഥാ​പി​ച്ച താ​ൽ​ക്കാ​ലി​ക സ്റ്റാ​ളി​ൽ​നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ കാ​റി​ലേ​ക്കാ​ണ് പി​ന്നാ​ലെ വ​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഫാ​സ്ടാ​ഗ് ജീ​വ​ന​ക്കാ​ര​നും ഇ​രു കാ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫാ​സ്ടാ​ഗ് ജീ​വ​ന​ക്കാ​ര​നെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ലെ എ​യ​ർ​ബാ​ഗു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​വ​ർ​ക്ക് വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​രം ഫാ​സ്ടാ​ഗ് സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ​രീ​തി​യി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ആ​റു​വ​രി​പ്പാ​ത​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം താ​ൽ​ക്കാ​ലി​ക ഫാ​സ്ടാ​ഗ് സ്റ്റാ​ളു​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayvalancheryCar accidetMalappuram
News Summary - Cars collide on National Highway; Five injured
Next Story